ചരിത്രം കുറിച്ച് റൊമിന പൗർമോഖ്താരി; സ്വീഡനിൽ കാലാവസ്ഥാ മന്ത്രിയായി 26-കാരി

സ്വീഡനിലെ പുതിയ സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഇരുപത്തിയാറുകാരി. റൊമിന പൗർമോഖ്താരിയെ കാലാവസ്ഥാ മന്ത്രിയായി നിയമിച്ചിരിക്കുന്നത് . സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് റൊമിന. ഇറാന്‍ വംശജ കുടുംബത്തില്‍ സ്റ്റോക്ക്‌ഹോമിലാണ് റൊമിന ജനിച്ചത്. ലിബറൽ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായിരുന്ന റൊമിനയെ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സനാണ് നാമനിര്‍ദേശം ചെയ്തത്. സ്വീഡനിൽ പുതിയ മന്ത്രിസഭയില്‍ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്.

ഇതോടെയാണ് സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി റൊമീന മാറിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ അവതരിപ്പിച്ച കാബിനറ്റ് അംഗങ്ങളുടെ കൂട്ടത്തിലാണ് റൊമിന ഇടംനേടിയത്. പുതിയ മന്ത്രിസഭയില്‍ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്. 2014ല്‍ മന്ത്രിയായി അധികാരമേറ്റ 27 വയസ്സുള്ള ഐഡ ഹാഡ്‌സിയാലിക്കിന്റെ റെക്കോര്‍ഡാണ് റൊമിന മറികടന്നത്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഹാഡ്‌സിയാലിക്ക് ചുമതലയേറ്റ് രണ്ടു വര്‍ഷത്തിനുശേഷം രാജിവെയ്ക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.