ടെക്സസ് ചുവപ്പിൽ നിന്നും നീലയിലേക്കോ?

റിപ്പബ്ലിക്കൻ കോട്ടയായ ടെക്സസ് ഈ തെരെഞ്ഞെടുപ്പിൽ ട്രംപിനെ വീണ്ടും പിന്തുണയ്ക്കുമോ അതോ ജോ ബൈഡൻ ഇവിടെ ചരിത്ര വിജയം നേടുമോ എന്നത് ആകാംഷയോടെയാണ് പലരും നോക്കിക്കാണുന്നത്. 1976നു ശേഷം ഒരു ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥി പോലും ടെക്സസിൽ വിജയിച്ചിട്ടില്ല.

38 ഇലക്ട്‌റൽ കോളേജ് വോട്ടുകലുള്ള ഈ വലിയ സംസ്ഥാനം 2016ൽ ഡൊണൾഡ് ട്രംപിന് വൻ വിജയം സമ്മാനിച്ചു. ഏറ്റവും ഒടുവിൽ കിട്ടിയ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത് ട്രംപിന് ഒരു ശതമാനം നേരിയ മുൻ‌തൂക്കം ഉണ്ട് എന്നാണ്. ഇഞ്ചോടിഞ്ചു പോരാട്ടം എന്ന രീതിയിൽ ഈ റിപ്പബ്ലിക്കൻ സംസ്ഥാനം മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ കുറെ വർഷങ്ങങ്ങളായി ടെക്സസിലെ ഡെമോഗ്രഫിയിൽ വന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങളാകാം ഇത് . 2016ലെ ഇലക്ഷന് ശേഷം 1.8 മില്യൺ പുതിയ വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിസ്പാനിക് , ഏഷ്യൻ വംശജർ ടെക്സസിൽ കൂടിയിട്ടുണ്ട് . ഇമ്മിഗ്രേഷൻ വിഷയങ്ങൾ ഇവരുടെ വോട്ടിങ്ങിൽ സ്വാധീനം ചെലുത്തിയേക്കാം. ഹാരിസ് കൗണ്ടി പോലുള്ള പ്രദേശങ്ങളിൽ റെക്കോർഡ് വോട്ടിങ് ആണ് നടന്നത് . ഇതൊക്കെ മാറ്റത്തിന്റെ സൂചനകളാണോ എന്നാണിനിയറിയേണ്ടത്.