ആമസോണില്‍ വീണ്ടും ക്രൈം ത്രില്ലറുമായി പൃഥ്വിരാജ്, ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്ത്

ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ മലയാളം ക്രൈം ത്രില്ലര്‍ ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഭ്രമത്തിന്റെ നിഗൂഢതകള്‍ ഇന്ന് മറനീക്കപ്പെടും എന്ന് കഴിഞ്ഞ ദിവസം തന്നെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ സൂചന നല്‍കിയിരുന്നു. പൃഥ്വിരാജിന്റേതടക്കമുള്ള കഥാപാത്രങ്ങളുടെ നിഗൂഢതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇന്ന് പുറത്തുവിട്ട ട്രെയിലര്‍. രവി കെ ചന്ദ്രൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഭ്രമം എത്തുന്നത്. ആയുഷ് മാൻ ഖുറാനെയുടെ ചിത്രമായി ബോളിവുഡില്‍ പ്രദര്‍ശനത്തിന് എത്തിയ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമം. എ പി ഇന്റര്‍നാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം- ശരത് ബാലൻ. ലൈൻ പ്രൊഡ്യൂസര്‍- ബാദുഷ എൻ എം,സംഗീത സംവിധാനം- ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‍റഫ്. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അശ്വതി നടുത്തൊടി, മേക്കപ്പ്- റോണക്‍സ് സേവ്യര്‍, ടൈറ്റില്‍ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക.അന്ധാദുൻ തെലുങ്ക് റീമേക്ക് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നിഥിൻ, തമന്ന, നഭ എന്നിവരായിരുന്നു അഭിനേതാക്കൾ.