ഓസ്‌കർ 2022; വില്‍ സ്‌മിത്ത് മികച്ച നടന്‍, നടി ജെസിക്ക ചസ്റ്റന്‍

മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്. കിംഗ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‍കാരം. അഞ്ച് പേരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. . മികച്ച നടി ജെസിക്ക ചസ്റ്റെയ്ൻ. “ദ് ഐസ് ഓഫ് ടാമി ഫെയ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മൂന്ന് തവണ ഓസ്‌കർ നോമിനേഷൻ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്‌കർ കൂടിയാണിത്.

ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് 94-ാമത് ഓസ്കർ പുരസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ‘ഡ്രൈവ് മൈ കാർ’ സ്വന്തമാക്കി. ഹമാഗുച്ചിയാണ് ചിത്രത്തിന്റം സംവിധാനം. ഇത്തവണത്തെ ഓസ്കാർ അപേഡേഷനുകളിൽ ഏറ്റവും കൂടുതൽ തവണ ഉയർന്നു കേട്ട ചിത്രം കൂടിയാണ് ഡ്രൈവ് മൈ കാർ. മികച്ച സിനിമക്ക് പുറമെ സംവിധാനം, അവലംബിത തിരക്കഥ എന്നീവിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷൻ ലഭിച്ചത്.

കോഡ’ യാണ്‌ മികച്ച ചിത്രം. സംവിധാനം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്‌കാരങ്ങൾ ‘കോഡ’ നേടി. ഷാൻ ഹേഡെർ സംവിധാനം ചെയ്‌ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. അതേസമയം, മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്സർ സ്വന്തമാക്കി.’കോഡ’യിലെ അഭിനയത്തിനാണ് ട്രോയ് പുരസ്കാരത്തിന് അർഹനായത്. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ. ‘എൻകാന്റോ’ ആണ് മികച്ച അനിമേഷൻ ചിത്രം. രാജ്യാന്തര തലത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ‘ദി പവർ ഓഫ് ദി ഡോഗ്’ മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്‌കാരത്തിന് ജെയിൻ ക്യാമ്പ്യനെ അർഹനാക്കി. സൈക്കളോജിക്കൽ ഡ്രാമ ചിത്രമാണിത്.