കോപ അമേരിക്കയിൽ നാളെ വമ്പൻ ക്വാർട്ടർ ഫൈനൽ പോരാട്ടം. കരുത്തരായ ബ്രസീലും ഉറുഗ്വായിയും തമ്മിൽ ആണ് നാളെ പോരാട്ടം.ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഉറുഗ്വെ അവസാന എട്ടിലേക്ക് വരുന്നത്. മറുവശത്ത് ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനാവട്ടെ ഒരു ജയവും രണ്ട് സമനിലയും. ഉറുഗ്വെയ്‌ക്കെതിരെ വരുമ്പോള്‍ കാനറികള്‍ തന്നെയാണ് പ്രതിരോധത്തിലാവുന്നത്. അടുത്ത കാലത്തെ മികച്ച ടീമുമായിട്ടാണ് ഉറുഗ്വെ വരുന്നത്. മറികടക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഇല്ലാതെയാണ് കാനറികൾ നാളെ കളിക്കളത്തിലിറങ്ങുന്നത്.
അതെ സമയം നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ബ്രസിലീനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന ഉറുഗ്വേ വെറ്ററൻ താരം ലൂയിസ് സുവാരസ് പറഞ്ഞു. നിരവധി യുവതാരങ്ങള്‍ ടീമിലുണ്ട്. ഏതൊരു ടീമിനെയും അവർക്ക് തോൽപ്പിക്കാൻ കഴിയും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും ഉറുഗ്വേ പരാജയപ്പെടുത്തിയിരുന്നുവെന്നും സുവാരസ് വ്യക്തമാക്കി.






