• inner_social
  • inner_social
  • inner_social

‘ഭയം എന്തെന്ന് മനസിലാക്കണമെങ്കിൽ ദേവരയുടെ കഥ കേൾക്കണം’; ദേവര റിലീസ് ട്രെയിലർ

ജൂനിയർ എൻടിആർ നായകനാകുന്ന ദേവരയുടെ പുതിയ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആക്ഷൻ രംഗങ്ങളും ​ഗാനങ്ങളുമെല്ലാമുള്ള ഒരു ഗംഭീര ദൃശ്യ വിരുന്നായിരിക്കും സിനിമ എന്ന് ഉറപ്പ് നൽകുന്ന ട്രെയ്‌ലർ ടി സീരിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. കൊരട്ടല ശിവ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 27 നാണ് റിലീസ് ചെയ്യുന്നത്. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്.

ജനത ഗാരേജ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.