ധനുഷ് നായകനായി ‘തിരുച്ചിദ്രമ്പലം’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്സ് ഓഫീസുകൾ കീഴടക്കുന്നതായി റിപ്പോട്ടുകൾ മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് തുടക്കം മുതലേ ലഭിച്ചത്. ധനുഷ് നായകനായ ചിത്രം 70 കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്‍നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 9.52 കോടി ചിത്രം നേടിയിരുന്നു. ഓഗസ്റ്റ് 18ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. പ്രകാശ് രാജും ചിത്രത്തിലുണ്ട്.കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ, അനിരുദ്ധിന്റെ പാട്ടുകളും പതിവ് പോലെ ചിത്രത്തിന്റെ തിരക്കഥയെ നല്ല പോലെ പിന്തുണയ്‌ക്കുന്നുണ്ട്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ‘യാരടി നീ മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ‘തിരുച്ചിദ്രമ്പലം’ തിയ്യേറ്ററുകളിലേക്കെത്തിയത്.






