ദുബായ് എക്സ്‌പോ; ഇന്ത്യൻ പവിലിയനിൽ 15 സംസ്ഥാനങ്ങൾ

എക്സ്‌പോയിലെ ഇന്ത്യൻ പവിലിയനിൽ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കും. ഇവിടെനിന്നുള്ള പ്രത്യേക പ്രതിനിധി സംഘങ്ങൾ എക്സ്‌പോ 2020-യുടെ ഭാഗമായെത്തും. സംഘങ്ങൾ മേളയിൽ പങ്കെടുക്കുന്ന വിവിധ സർക്കാർ പ്രതിനിധികളുമായും വാണിജ്യമേഖലയിലെ പ്രതിനിധികളുമായും പ്രത്യേക ചർച്ചകൾ നടത്തുമെന്നാണ് വിവരം. വിനോദസഞ്ചാര, സാമ്പത്തിക നിക്ഷേപസാധ്യതകളെ ലോക രാജ്യങ്ങളിൽനിന്ന് എത്തുന്ന സന്ദർശകർക്ക് മുൻപിൽ തുറന്നുകാണിക്കുന്നതിനുള്ള അവസരമാണ് എക്സ്‌പോ ഒരുക്കുന്നതെന്ന് ഇന്ത്യൻ പവിലിയൻ വക്താവ് അറിയിച്ചു. സംസ്ഥാനങ്ങളുടെ തനത് സാംസ്കാരിക കാഴ്ചകൾ ഇന്ത്യൻ പവിലിയനിൽ ഉണ്ടാകും. സംസ്കാരം, രുചിവൈവിധ്യങ്ങൾ, വാണിജ്യ, നിക്ഷേപ അവസരങ്ങൾ മുതലായവ ലോകത്തിനു മുന്നിൽ അവതരിപ്പിക്കും.