റെക്കോർഡ് ട്രാൻസ്ഫർ തുക; ഹൂലിയൻ ആൽവാരസ് ഇനി അത്ലറ്റിക്കോ മാഡ്രിഡ് താരം

അർജന്റീനൻ യുവതാരം ഹൂലിയൻ ആൽവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്. താരത്തിന്റെ സൈനിങ്‌ ഇന്നലെ അത്ലറ്റികോ മാഡ്രിഡ് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 95 മില്യനോളം ഫീ വാങ്ങിയാണ് ഇംഗ്ളീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ആൽവരസിനെ സ്പാനിഷ് വമ്പൻമാർക്ക് കൈമാറിയത്. പി എസ് ജിയും താരത്തിന് വേണ്ടി രംഗത്തിറങ്ങിയെങ്കിലും അവസാന ലാപ്പിൽ അത്ലറ്റിക്കോ സൂപ്പർ താരത്തെ സ്വന്തമാക്കുകയായിരുന്നു.

ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡിമരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കരിയറിന്റെ അവസാനഘട്ടങ്ങളിലാണെങ്കിലും അര്‍ജന്റീനന്‍ ആരാധകര്‍ക്ക് പ്രതീക്ഷയായി നിരവധി യുവതാരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. അതിൽ പ്രധാനിയാണ് ആൽവാരസ്. റിവര്‍പ്ലേറ്റില്‍ നിന്ന് ആണ് ഹൂലിയന്‍ ആല്‍വാരസിനെ സിറ്റി സ്വന്തമാക്കിയത്.