• inner_social
  • inner_social
  • inner_social

‘സൂപ്പർ സിസ്റ്ററാ’യി ആലിയയുടെ ആക്ഷന്‍ അവതാരം: ജിഗ്രയുടെ പുതിയ ട്രെയിലർ

ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസൻ ബാല സംവിധാനം ചെയ്യുന്ന ‘ജിഗ്ര’ ട്രെയിലർ എത്തി. വയാകോം 18 സ്റ്റുഡിയോസും ധർമ്മ പ്രൊഡക്ഷൻസും എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 11ന് തിയറ്ററുകളിലെത്തും. അതിശയിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളും ജയിൽ ബ്രേക്കും ഇമോഷണല്‍ രംഗങ്ങളും നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ.

വിദേശത്ത് ജയിലിൽ കഴിയുന്ന സഹോദരനെ രക്ഷപ്പെടെത്താൻ ശ്രമിക്കുന്ന സത്യ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വേദങ് റെയ്നയാണ് സഹോദരനായി അഭിനയിക്കുന്നത്. ബ്രിട്ടീഷ് താരമായ ജെയ്‌സണ്‍ ഷാ, ആദിത്യ നന്ദ, ശോഭിത ധൂലിപാല എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാസൻ ബാലയും ദേബാശിഷ് ​​ഇറെങ്ബാമും ചേർന്നാണ് ജിഗ്രയുടെ രചന നിർവഹിക്കുന്നത്. ചിത്രം ഒക്ടോബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആലിയ ഭട്ടും, കരൺ ജോഹറും ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കൾ കൂടിയാണ്. 1993ല്‍ പുറത്തിറങ്ങിയ ഗുമ്രാഹ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ജിഗ്ര എന്നും റിപ്പോര്‍ട്ടുകളുണ്ട്.