• inner_social
  • inner_social
  • inner_social

ആർആർആറിലെ ‘നാട്ടുനാട്ടു’ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

ആർആർആറിലെ ‘നാട്ടുനാട്ടു’ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം . മികച്ച ഒറിജിനൽ സോങ് എന്ന വിഭാഗത്തിലാണ് 80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ ഇന്ത്യൻഗാനം മികവ് നേടിയത്. എസ് എസ് രാജമൗലി ചിത്രത്തിൽ എം എം കീരവാണിയാണ് നാട്ടുനാട്ടു പാട്ടിന് സംഗീതം ഒരുക്കിയത്.വേദിയിൽ കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. മുന്‍നിര ഗായകരായ ടെയ്ലര്‍ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യന്‍ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്ലര്‍ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോള്‍ഡ് മൈ ഹാന്‍ഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകള്‍. മികച്ച നോണ്‍-ഇംഗ്ലീഷ് ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനിലും ആര്‍ആര്‍ആറിന് ഇടം പിടിച്ചിട്ടുണ്ട്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു.