‘ഈ കുടുംബത്തിന് ഒരുപാട് ഡാര്‍ക്ക് സീക്രട്ട്‌സ് ഉണ്ട്’; ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ പ്രദർശനത്തിനൊരുങ്ങുന്നു

ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനമായ ഒരു കുടുംബത്തിലെ അംഗമായ നാരായണിയമ്മയുടെ മൂന്ന് ആണ്‍മക്കളും അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ചിത്രം ജനുവരി 16-ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. നിര്‍മ്മാണം: ജോബി ജോര്‍ജ്ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ.