മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ത്രില്ലർ ചിത്രം ‘നൈറ്റ് ഡ്രൈവ്’ന്റെ വിദേശ രാജ്യങ്ങളിലെ റിലീസ് പ്രഖ്യാപിച്ചു

നൈറ്റ് ഡ്രൈവ്’ എന്ന ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. പ്രചാരണ കോലാഹലമൊന്നുമില്ലാതെയാണ് ചിത്രം എത്തിയതെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ‘നൈറ്റ് ഡ്രൈവ്’. മികച്ചൊരു ത്രില്ലര്‍ ചിത്രം ആണ് ‘നൈറ്റ് ഡ്രൈവ്’ എന്ന് സിനിമ കണ്ട പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴിതാ ജിസിസിയടക്കമുള്ള വിദേശ രാജ്യങ്ങളിലും ‘നൈറ്റ് ഡ്രൈവ്’ റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

യുഎഇയടക്കമുള്ള ജിസിസിയില്‍ ചിത്രം 17ന് റിലീസ് ചെയ്യും. സിംഗപ്പൂര്, ഓസ്‍ട്രേലിയ, യുഎസ്‍എ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലും, വൈശാഖ് സംവിധാനം ചിത്രം 17ന് റിലീസ് ചെയ്യും. ഷാജി കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ‘നൈറ്റ് ഡ്രൈവ്’ റിലീസ് കഴിഞ്ഞ് തൊട്ടടുത്ത ആഴ്‍ചയിലേക്ക് എത്തുമ്പോള്‍ വൻ പ്രതികരണമാണ് ലഭിക്കുന്നത്. അന്ന ബെൻ, റോഷൻ മാത്യു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.