ജയം അറിയാതെ തുടർച്ചയായ ആറ് മത്സരങ്ങൾ; മുഖത്ത് സ്വയം മുറിവേൽപ്പിച്ച് പെപ് ഗാർഡിയോള

യുവേഫ ചാമ്പ്യൻസ് ലീഗിൽ താരതമ്യേന ദുർബലരായ ഡച്ച് ക്ലബ്ബായ ഫയനൂര്‍ദയുമായുള്ള നിരാശാജനകമായ പ്രകടനത്തിന് ശേഷം സ്വയം മുറിവേൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. സ്വയം മുറവേൽപ്പിച്ചതാണെന്ന് ഗാർഡിയോള തന്നെയാണ് വ്യക്തമാക്കിയത്.
മത്സര ശേഷം നെറ്റിയിലും, മുഖത്തും ചുവന്ന പാടുകൾ പ്രത്യക്ഷപ്പെട്ടതിന് കുറിച്ചുള്ള ചോദ്യങ്ങൾക്ക് “ആ സമയത്ത് ഞാൻ എന്നെ മുറിവേൽപ്പിക്കാൻ ആഗ്രഹിച്ചു, നഖമുള്ള വിരൽ കൊണ്ട് മൂക്കില്‍ മുറിവുണ്ടാക്കി. ഇങ്ങനെയുള്ള തിരിച്ചടിയിൽ ആരും ഇത് ചെയ്യുമെന്നും’ പെപ് പറഞ്ഞു.

തുടർച്ചയായി അഞ്ചു തോൽവിക്ക് ശേഷമാണ് സിറ്റി ഇന്നലെ ചാമ്പ്യൻസ് ലീഗിൽ അടരാനിറങ്ങിയത്. മത്സരത്തിൽ 75 മിനിറ്റുവരെ മൂന്ന് ഗോളിന്റെ ലീഡിന് മുന്നിട്ടുനിന്ന ശേഷമാണ് സമനില വഴങ്ങിയത്. ഫയനൂര്‍ദയുമായി ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളിൽ മത്സരത്തിൽ മുന്നിലെത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ തിരിച്ചെത്തി എന്ന പ്രതീതിയുമുണ്ടാക്കി. ശേഷം ഒരു ഗോൾ കൂടി നേടി സിറ്റി മൂന്ന് ഗോളിന് മുന്നിലെത്തി. കളി തീരാൻ 15 മിനിറ്റ് ശേഷിക്കെ വരെ മൂന്ന് ഗോളിന് ജയിച്ചുനിൽക്കുകയായിരുന്ന സിറ്റിക്ക് അവസാന വിസിലിൽ 3-3 സമനില വഴങ്ങേണ്ടി വന്നു. ആനീസ് മൗസ (75) ജിമ്മിനെസ് (82) ഹാൻകോ (89) എന്നിവരാണ് ഫെയ്‌നുർഡിന് വേണ്ടി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ അഞ്ച് കളികളിൽ നിന്ന് എട്ടു പോയിന്റുമായി 15 ാം സ്ഥാനത് ആണ് നിലവിൽ സിറ്റി.