സൗബിൻ ഷാഹിറും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഡാർക്ക് ഹ്യുമർ ആയിരിക്കുമെന്നാണ് റിപ്പോട്ടുകൾ. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസൻ. മരക്കൊമ്പിലിരിക്കുന്ന ഒരു പ്രാവിന്റെ ആകൃതിയിൽ കഥാപാത്രങ്ങളെ അണിനിരത്തിയിരിക്കുന്ന കൗതുകമുണർത്തുന്നൊരു പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൗബിൻ, ബേസിൽ, ചെമ്പൻ, ചാന്ദിനി തുടങ്ങിയവരെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ”പ്രാവിൻ കൂട് ഷാപ്പ് “. വിഷ്ണു വിജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഗാനരചന-മു രി, എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ,