‘ഓ സാദിയോ’ മാനെയ്ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും

ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെയ്ക്ക് 2022 ഫുട്‌ബോള്‍ ലോകകപ്പ് നഷ്ടമായേക്കും. പരിക്കാണ് മാനെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടി കളിക്കുന്നതിനിടെയാണ് മാനെയ്ക്ക് പരിക്കുപറ്റിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി ഇത് വരെ ഉള്ള മത്സരങ്ങളിൽ ലീഡിങ് ഗോൾ സ്‌കോറൽ ആയിരുന്നു മാനേ.

രണ്ട് തവണ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം നേടിയ മാനെ സെനഗലിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകെ പങ്കുവഹിച്ചിരുന്നു. മാനെയുടെ അഭാവം സെനഗല്‍ ടീമിനെ കാര്യമായി ബാധിക്കും. ഖത്തർ ലോകകക്കപ്പിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് മാനേ.

മാനെയെ മുന്‍നിര്‍ത്തിയാണ് സെനഗല്‍ കോച്ച് അലിയോ സിസെ ടീമിനെ ഒരുക്കിയിരുന്നത്. മാനെയുടെ അഭാവം ടീമിനെ ബാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഖത്തര്‍ ലോകകപ്പില്‍ കളി മികവുകൊണ്ട് അടയാളപ്പെടുത്തിയാകും സെനഗല്‍ ഇത്തവണ മടങ്ങുകയെന്ന് കഴിഞ്ഞ ദിവസം കോച്ച് സിസെ പറഞ്ഞിരുന്നു. 2002 ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച ചരിത്രമാകും ഇത്തവണയും സെനഗലിന് ആവേശമാവുക എന്നും സിസെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ വന്‍കരയുടെ കിരീടമുയര്‍ത്തിയ സംഘവുമായാണ് സിസെ ഖത്തറിലെത്തുന്നത്. അതില്‍ പ്രധാനി മാനെയായിരുന്നു. സൂപ്പര്‍താരത്തിന്റെ പരിക്ക്, ക്യാപ്റ്റന്‍ കൗലിബാലി, ഇന്ദ്രിസിയ ഗ്വിയെ, മെന്‍ഡി എന്നിവരെ വലിയ രീതിയില്‍ ദുര്‍ബലപ്പെടുത്തുമെന്ന് ഉറപ്പ്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും നെതര്‍ലന്‍ഡ്സുമാണ് സെനഗലിന്റെ എതിരാളികള്‍. പോഗ്ബ, കാന്റെ തുടങ്ങിയവരുടെ പരിക്ക് ഫ്രാൻസിന് പണിയാകുന്നത് പോലെ സാനെയുടെ പരിക്ക് സെനഗലിനും വലിയ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും.