കരിക്കിന്റെ ‘കലക്കാച്ചി’ക്കു മികച്ച പ്രതികരണം, ജോർജിന് അഭിനന്ദനപ്രവാഹവുമായി സോഷ്യൽ മീഡിയ

മലയാളത്തിലെ യൂട്യൂബ് ‍വെബ് സീരീസുകളില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളവരാണ് കരിക്ക്. ഒരിടവേളക്കുശേഷം ‘കലക്കാച്ചി’ എന്ന കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തിരുന്നു. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തിൽ കലക്കാച്ചിയുടെ ആദ്യഭാഗവും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി.പതിവ് പോലെ കലക്കാച്ചിയുടെ റിലീസിന് പിന്നാലെയും കരിക്കിലെ താരങ്ങളുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനു കെ.അനിയന്റെ പ്രകടനത്തെയാണ് സോഷ്യൽ മീഡിയ ഒരേസ്വരത്തിൽ അഭിനന്ദിക്കുന്നത്. നടൻ തകർപ്പൻ പെർഫോമൻസ് തന്നെ കാഴ്ചവെച്ചു എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

പുതിയ വീഡിയോയായ കലക്കാച്ചിയില്‍ അനു.കെ അനിയന്റെ അഭിനയ മികവ് എടുത്ത് കാട്ടുന്ന റോളാണ് ലഭിച്ചത്. ഒരേ സമയം വ്യത്യസ്ത ഇമോഷന്‍സിലൂടെ കടന്നുപോകുന്ന റിട്ടേയേര്‍ഡ് ചെയ്യാന്‍ കുറച്ച് കാലം മാത്രം ബാക്കിയുള്ള എസ്.ഐ പ്രെമോഷന് വേണ്ടി കാത്തിരിക്കുന്ന വിജയന്‍ എന്ന പൊലീസുകാരനായിട്ടാണ് അനു കെ. അനിയന്‍ കലക്കാച്ചിയില്‍ എത്തുന്നത്.

യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ്, മാധ്യമപ്രവർത്തകനും, സിനിമ നിരൂപകനുമായ മനീഷ് നാരായണൻ തുടങ്ങിയവർ അനു കെ അനിയന്റെ പെര്ഫോമന്സിനു അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അര്‍ജുന്‍ രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. സിദ്ധാര്‍ഥ് കെ.ടി. ഛായാഗ്രഹണവും ആനന്ദ് മാത്യൂസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചാള്‍സ് നസ്റത്ത് ആണ് സംഗീതം.

കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി അലോഷ്യസ്, ജീവന്‍ സ്റ്റീഫന്‍, മിഥുന്‍ എം ദാസ്, കിരണ്‍ വിയ്യത്ത്, ബിനോയ് ജോണ്‍, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ.സി, സിറാജുദ്ധീന്‍, നന്ദിനി, അര്‍ജുന്‍ രത്തന്‍, അനു കെ അനിയന്‍, വിഷ്ണു, അമല്‍ അമ്പിളി, വിവേക് , അരൂപ്, ഹരികൃഷ്ണ തുടങ്ങിവരാണ് സീരീസില്‍ അഭിനയിക്കുന്നത്.