• inner_social
  • inner_social
  • inner_social

പ്രേക്ഷക ഹൃദയം കവരാൻ പ്രണവും ദര്‍ശനയും കല്യാണിയും; ‘ഹൃദയം’ ടീസർ പുറത്ത്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ടീസര്‍ പുറത്ത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ക്യാംപസിന്റെ എല്ലാ വിധ ചേരുവയും ഉള്‍ക്കൊള്ളുന്നതാണ് ചിത്രമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിട്ടള്ളത്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്.

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. അജു വർഗ്ഗീസ്,വിജയരാഘവൻ, ജോണി ആന്റണി, അശ്വത് ലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ​ഗാനം തരം​ഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽ‌കിയ ദർശന എന്ന ​ഗാനം 12 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ്, സോഷ്യൽ മീഡിയയിലും ഗാനം ഏറെ ചർച്ചയായിരുന്നു.

ചിത്രത്തിന്റെ ടീസർ കാണാം