റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഡിസംബർ അഞ്ച് മുതൽ 14 വരെ ജിദ്ദയിൽ

നാ​ലാ​മ​ത്​ റെ​ഡ്​ സീ ​ഫി​ലിം ഫെ​സ്​​റ്റി​വ​ൽ ജി​ദ്ദ​യി​ൽ ഡി​സം​ബ​ർ അ​ഞ്ച്​ മു​ത​ൽ 14 വ​രെ ന​ട​ക്കും. ഇ​ത്ത​വ​ണ ഷോ​ർ​ട്ട്​ ഷോ​ർ​ട്ട്​ ഫി​ലി​മു​ക​ൾ​ക്കാ​ണ്​ പ്രാ​ധാ​ന്യം. അറബ് മേഖലയിൽ നിന്നുള്ള 15 ഹ്രസ്വ സിനിമകളുടെ മത്സരവും പ്രദർശനവുമാണ് നടക്കുകയെന്ന് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ടുനീഷ്യ, മൊറോക്കോ, ഈജിപ്ത്, സൊമാലിയ, സുഡാൻ, ജോർദാൻ, ലബനാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ് പ്രദർശന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അറബ് ചിത്രങ്ങൾ.

ഈ വർഷത്തെ പരിപാടികളിൽ അറബ് മേഖലയുടെ സമ്പന്നമായ സർഗാത്മകതയെ പ്രതിഫലിപ്പിക്കുന്ന ലഘു അറബിക് സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തീരദേശ നഗരത്തെ കഥപറച്ചിലിെൻറയും ആഗോള സിനിമയുടെയും ഹൃദയസ്ഥാനമാക്കി മാറ്റും. സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ രംഗങ്ങളുടെ ഒരു ശ്രേണി ഉൾക്കൊള്ളുന്ന ഹൃദ്യമായ കഥകൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തവണത്തെ ഫെസ്റ്റിവൽ.