45 ദിവസം മാത്രം ശേഷിക്കേ ദുബായ് എക്സ്പോക്ക് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇന്ത്യൻ സംഘം. 2021 ഒക്ടോബൽ ഒന്നിന്നാണ് എക്സ്പോ ഉത്ഘാടനം. നാല് നിലകളുള്ള ഇന്ത്യൻ പവലിയൻ സെപ്റ്റംബർ ആദ്യ വാരം കൈമാറിയേക്കും. എക്സ്പോക്ക് വേണ്ടി തയ്യാറാക്കിയ ഇന്ത്യയുടെ ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തു. ഇന്ത്യൻ പതാകയിലെ നിറങ്ങൾ തന്നെയാണ് ലോഗോയിലും ഉപയോഗിച്ചിരിക്കുന്നത്.കുങ്കുമം ശക്തിയെയും ധീരതയെയും വെളുപ്പ് സമാധാനത്തെയും സത്യത്തെയും ഹരിത വർണ്ണം ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയെയും സൂചിപ്പിക്കുന്നു. കൂടാതെ അശോക ചക്രവും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക സ്മരണയാണ് ഇത്തവണത്തെ ആശയം.സ്വയം ചലിക്കുന്ന 600 വർണ്ണ ബ്ലോക്കുകൾ കൊണ്ട് തീർത്ത പവലിയൻ മുഖപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഇന്ത്യ മുന്നോട്ട്’ എന്ന ആശയമാണ് ഇത് പ്രതീകവൽക്കരിക്കുന്നത്.
നാല് നിലകളിലായി ഒരുക്കിയിട്ടുള്ള പവലിയന് രണ്ട് ഭാഗങ്ങളാനുള്ളത്. കാലാവസ്ഥ-ജൈവവൈവിധ്യം, ബഹിരാകാശം, നഗര-ഗ്രാമ വികസനം,ജലവും ജീവിതവും, സഹിഷ്ണുതയും ഉൾകൊള്ളലും, വിഞാനവും പഠനവും, യാത്രകളും ബന്ധങ്ങളും, കൃഷിയും ഭക്ഷണ ശീലങ്ങളും, ആരോഗ്യവും സമാധാനവും അന്താരാഷ്ട്ര നേട്ടങ്ങൾ, സുവർണ്ണ ജൂബിലി എന്നീ 11 വിഷയങ്ങളെ ആസ്പദമാക്കിയാവും പ്രദർശനം ഒരുക്കുന്നത്.
അദാനി ഗ്രൂപ്പ്, ഐടിസി ലിമിറ്റഡ്, ഹിന്ദുജ ഗ്രൂപ്പ്, എച്ച്‌യുഎൽ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, അപ്പോളോ ഹോസ്പിറ്റലുകൾ, എച്ച്എസ്ബിസി, സൺ ഗ്രൂപ്പ്, ആസ്റ്റർ, കോനറസ്, ദാവത്, ബൈദ്യനാഥ്, കെഫ് ഹോൾഡിംഗ്സ്, അല്ലാന, മലബാർ ഗോൾഡ് കൂടാതെ ഡയമണ്ട്സ്, പെട്രോകെം, ശ്രീ ശ്രീ തത്ത്വ എന്നിവരുമായി സഹകരിച്ചാലാണ് ഇന്ത്യ എക്സ്പോക്കെത്തുന്നത്. എക്സ്പോയിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുമായി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനായി നേതൃത്വ ചർച്ചകൾ, അന്താരാഷ്ട്ര വ്യാപാര കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ നക്ഷത്ര രാത്രിയും കലാപരിപാടികളും കാണികൾക്കായി എക്സ്പോ ഒരുക്കുന്നു.






