മിസ് നെവാഡ മത്സരത്തിൽ കിരീടം നേടി ട്രാൻസ്‌ജെൻഡർ വനിത കാറ്റലൂണ എൻറിക്വസ് ഉടൻ തന്നെ മിസ്സ് യുഎസ്‌എ മത്സരാർത്ഥിയായി എത്തുന്നു. അടുത്ത നവംബറിൽ. 27 വയസുകാരിയായ എൻറിക്വസ് മിസ് നെവാഡയായി തിരഞ്ഞെടുക്കപ്പെട്ടത്തിന്റെ അടുത്ത ദിവസം തന്റെ സന്തോഷം ഇന്സ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിരുന്നു. സ്വന്തമായി ഡിസൈൻ ചെയ്ത മഴവിൽ കളറുകളിലുള്ള ഗൌൺ ധരിച്ച് പ്രൈഡ് മാസത്തിന്റെ അവസാനമാണ് എൻറിക്കസ് മിസ് നെവാഡ പട്ടം ഏറ്റുവാങ്ങിയത്. ഒരു ഫാഷൻ ഡിസൈനറും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററുമാണ് ഈ ഫിലിപ്പീന-അമേരിക്കൻകാരി.
ശാരീരികവും ലൈംഗികവുമായ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെട്ട് , സമൂഹത്തിന്റെ വെല്ലുവിളികൾ ഓരോന്നായി അതിജീവിച്ചും അതിനൊപ്പം എവിടെയും പ്രതിനിധീകരിക്കപ്പെടാത്തവരെയും എൽജിബിടിക്യു + വിനെയും എല്ലാം പ്രതിനിധീകരിക്കുകയും നിരവധി എൻ ജി ഒ കളെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന വ്യക്തിയാണ് എൻറിക്വസ്. എൻറിക്വസിന്റെ ഈ വിജയം ഒരു ചരിത്ര വിജയമാണ്. 2016 ൽ ട്രാൻസ്‌ജെൻഡർ പേജന്റ് മത്സരങ്ങളിൽ എൻറിക്വസ് പങ്കെടുക്കാൻ തുടങ്ങി. പിന്നീട് 2020 ൽ സിസ്‌ജെൻഡർ മത്സരങ്ങളിൽലും പങ്കെടുക്കാൻ തുടങ്ങുകയായിരുന്നു.






