ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയർ ആയ പെഗാസസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം ഈ സ്പൈവെയർ ചോർത്തിയത് മൂന്നൂറോളം ആളുകളുടെ വിവരങ്ങളാണ്. ഇതിൽ തന്നെ മോദി മന്ത്രിസഭയിലെ 2 മന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളും നിരവധി മാധ്യമ പ്രവർത്തകരും ഉൾപ്പെടും. വരും ദിവസങ്ങളിൽ പേരുകൾ പ്രസിദ്ധീകരിക്കുമെന്ന് അറിയുന്ന
മാധ്യമ സംഘടനകളുടെ ആഗോള കൺസോർഷ്യം വെളിപ്പെടുത്തിയതനുസരിച്ച് രണ്ടു കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാ അതോറിറ്റി, സുരക്ഷാ സംഘടനാ മേധാവികൾ, അഡ്മിനിസ്ട്രേറ്റർമാർ, തുടങ്ങി ഇന്ത്യയിൽ നിന്നുള്ള 40 മുതിർന്ന പത്രപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ബഗ് ചെയ്തതായി റിപ്പോർട് ചെയ്യപ്പെട്ടു. ആദ്യ റിപ്പോർട്ടുകൾ മാധ്യമപ്രവർത്തകരുടെ പേരുകൾ മാത്രമാണ് പുറത്തുവിട്ടത്. പിന്നീട് പട്ടികയിൽ സുശാന്ത് സിംഗ്, ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് എഡിറ്റർ ശിശിർ ഗുപ്ത, എഡിറ്റർ പ്രശാന്ത്, ഡിഫൻസ് കറസ്പോണ്ടന്റ് രാഹുൽ സിംഗ് തുടങ്ങിയവരും ഉൾപ്പെട്ടു. ദി വയർ സ്ഥാപക-എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം കെ വേണു എന്നിവരും പട്ടികയിലുണ്ട്.
ആക്ടിവിസ്റ്റുകളുടെയും, ജെഎൻയു വിദ്യാർഥികളുടേയും ഫോൺ വിവരങ്ങളും ഇസ്രയേലി ചാര സോഫ്ട്‍വെയറായ ‘പെഗാസസ്’ ഉപയോഗിച്ച് വ്യാപകമായി ചോർത്തിയതായി വെളിപ്പെടുത്തൽ ഇന്ന് റിപ്പോട്ടുകൾ പുറത്ത് വന്നു. ആക്ടിവിസ്റ്റ് അശോക് ഭാരതി, കൽക്കരി ഖനന വിരുദ്ധ പ്രവർത്തകൻ അലോക് ശുക്ല, ബസ്തർ ആസ്ഥാനമായുള്ള സമാധാന പ്രവർത്തകൻ ശുഭ്രാൻഷു ചൗധരി, ബീഹാർ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഇപ്‌സ ശതാക്ഷി തുടങ്ങിയവർ പട്ടികയിലുണ്ട്. ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥികളായിരുന്ന ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, ബഞ്ച്യോത്ന ലാഹിരി, റെയിൽവേ യൂണിയൻ നേതാവ് ശിവ് ഗോപാൽ മിശ്ര, ഡൽഹി സർവകലാശാല പ്രൊഫസർ സരോജ് ഗിരി എന്നിവരുടെ പേരുകളും ഫോൺ രേഖകൾ ചോർത്തിയവരുടെ പട്ടികയിലുണ്ട്. എന്നാൽ ഡിജിറ്റൽ ഫോറൻസിക് തെളിവുകളുടെ അഭാവത്തിൽ ഇവരുടെ ഫോണുകൾ ഹാക്ക്‌ചെയ്യപ്പെട്ടോ അതോ ‘പെഗാസസ്’ പ്രവേശിച്ചത് മാത്രമാണോ എന്നകാര്യം സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നും ‘ദ വയർ’ റിപ്പോർട് ചെയ്തിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, നിയമപ്രവർത്തകർ എന്നിവരുൾപ്പെടെ പരിശോധിച്ച 300 ഓളം ഇന്ത്യൻ മൊബൈൽ ടെലിഫോൺ നമ്പറുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ ഫോറൻസിക് പരിശോധനയിൽ 37 ഫോണുകളിൽ പെഗാസസ് സ്പൈവെയർ ടാർഗെറ്റുചെയ്യുന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചു, അതിൽ 10 എണ്ണം ഇന്ത്യക്കാരാണ്. ഇന്ത്യ, അസർബൈജാൻ, ബഹ്‌റൈൻ, ഹംഗറി, കസാക്കിസ്ഥാൻ, മെക്സിക്കോ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ 10 രാജ്യ ക്ലസ്റ്ററുകളിലാണ് പട്ടികയിൽ തിരിച്ചറിഞ്ഞത്. പക്ഷെ ഈ റിപ്പോർട്ടുകൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയം നിരസിച്ചു. ആളുകളെക്കുറിച്ചുള്ള സർക്കാർ നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും സത്യവുമില്ലെന്നും മുൻകാലത്ത്, ഇന്ത്യൻ സ്റ്റേറ്റ് വാട്ട്‌സ്ആപ്പിൽ പെഗാസസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു എന്നും ആ റിപ്പോർട്ടുകൾക്ക് വസ്തുതാപരമായ അടിത്തറയില്ലായിരുന്നുവെന്നും സർക്കാർ പറഞ്ഞു.
അതെ സമയം പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. പുതിയ മന്ത്രിമാരെ അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗവും ബഹളത്തില്‍ മുങ്ങി. രണ്ടു സഭയിലും വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമാണ് പ്രതിപക്ഷം സംയുക്തമായി ഉയര്‍ത്തുന്നത്. രണ്ടു തവണ നിര്‍ത്തിവച്ച സഭ ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേയ്ക്ക് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
പെഗാസസ് വിവാദത്തില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ വിശദീകരണം നല്‍കി. ‘മണ്‍സൂണ്‍ സെഷന്റെ തലേന്ന് ഈ റിപ്പോര്‍ട്ട് ചോര്‍ന്നത് കേവലം യാദൃശ്ചികമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന് ആസൂത്രിത സ്വഭാവമുണ്ട്. മുന്‍കാലത്തും ഉന്നയിച്ചതാണ് ഈ ആരോപണങ്ങള്‍. നിരീക്ഷണവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു. സെന്‍സേഷണലിസം അല്ലാതെ മറ്റൊന്നും ആരോപണങ്ങളില്‍ ഇല്ല, അദ്ദേഹം പറഞ്ഞു.






