സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 99.04 ശതമാനം വിജയം. 20,76,997 വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. നൂറു മേനി വിജയത്തിലാണ് കേന്ദ്രീയ വിദ്യാലയങ്ങൾ. കോവിഡ് വ്യാപന സാഹചര്യത്തിൽ ബോര്‍ഡ് പരീക്ഷ ഒഴിവാക്കിയിരുന്നു. പകരം പ്രീബോര്‍ഡ് പരീക്ഷകളുടെയും ഇന്‍റേണല്‍ മൂല്യനിർണയത്തിന്റെയും അടിസ്ഥാനത്തിലാണ് മൂല്യനിർണയം. പരീക്ഷ ഫലം അറിയുന്നനത്തിന് cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാം. വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരവും ഉണ്ട്.
വിദേശത്ത് നിന്നുള്ള 24,439 വിദ്യാർത്ഥികളിൽ 24,420 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 99.92 ശതമാനം. വിജയിച്ചവരുടെ എണ്ണത്തിൽ ആണ്കുട്ടികളേക്കാൾ കൂടുതലാണ് പെൺകുട്ടികളുടെ വിജയ ശതമാനം. 98.89 ,ശതമാനം ആൺകുട്ടികൾ വിജയിച്ചപ്പോൾ പെൺകുട്ടികളുടെ വിജയ ശതമാനം 99.24 ശതമാനം ആണ്. 57,284 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിലും 2,00,962 വിദ്യാർത്ഥികൾ 90 ശതമാനത്തിനും 95 ശതമാനത്തിനു ഇടയിലും മാർക്ക് നേടി വിജയിച്ചു.
സ്‌കൂളുകൾ വിവരങ്ങൾ നല്കിയതില്‍ അപാകതയെ തുടർന്ന് 16,639 വിദ്യാർത്ഥികളുടെ ഫലം ഇനിയും പ്രസിദ്ധീകരിക്കാൻ ഉണ്ട്.






