സൂപ്പർ മാരിയോ 64 എന്ന വീഡിയോ ഗെയിമിന്റെ പകർപ്പ് 1.5 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റു. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും ചെലവേറിയ വീഡിയോ ഗെയിമാണ് ഇപ്പോൾ സൂപ്പർ മാരിയോ 64. ലേലത്തിൽ ഗെയിമിന് ആവശ്യക്കാർ ഏറെയായിരുന്നു. അത്രയും മികച്ച കണ്ടീഷനിലുള്ള അഞ്ചിൽ താഴെ പകർപ്പുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. സൂപ്പർ മാരിയോ 64 എക്കാലത്തെയും മികച്ച വീഡിയോ ഗെയിമുകളിൽ ഒന്നാണ്. ദശലക്ഷക്കണക്കിന് നിന്റെൻഡോ 64 കൺസോളുകൾ വിൽക്കാൻ അതിന്റെ ത്രിമാന പ്ലാറ്റ്ഫോമിംഗ് സമാരംഭം സഹായിച്ചിരുന്നു.
ഈ വിൽപ്പന മൂല്യം മുമ്പത്തെ റെക്കോർഡ് ബ്രേക്കറിനേക്കാൾ ഇരട്ടിയാണ്. വെള്ളിയാഴ്ചത്തെ സെൽഡ സീരീസിലെ ആദ്യ ഗെയിമിന്റെ റെക്കോർഡ് വിൽപ്പനയ്ക്ക് ശേഷം ഒറ്റ വീഡിയോ ഗെയിമിൽ ഒരു മില്യൺ ഡോളർ കവിയാൻ മറ്റൊരു ലേലത്തിനായി കാത്തിരിക്കണമെന്നാണ് തങ്ങൾ കരുതിയതെന്നും ഈ വില്പന തങ്ങളെ വളരെ ഞെട്ടിച്ചുവെന്നും വിൽപ്പന കൈകാര്യം ചെയ്ത ഹെറിറ്റേജ് ലേലത്തിന്റെ വീഡിയോ ഗെയിംസ് സ്പെഷ്യലിസ്റ്റ് വലാരി മക്ലെക്കി പറഞ്ഞു. സൂപ്പർ മാരിയോ 64 നിന്റെൻഡോ 64 സിസ്റ്റത്തിന്റെ ബെസ്റ്റ് സെല്ലറായിരുന്നു, കൂടാതെ സൈഡ് സ്ക്രോളിംഗിന്റെ പരിമിതികളെ കടന്ന് കളിക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലെ ഒരു പുതിയ ശൈലി അവതരിപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി ഇതിനെ കണക്കാക്കാം. ഫാക്ടറി-സീൽ ചെയ്ത റെട്രോ ഗെയിമുകളോടുള്ള താൽപര്യം കഴിഞ്ഞ വർഷം കുതിച്ചുയർന്നതിനാൽ വീഡിയോ ഗെയിം ശേഖരണ വിപണി കൂടുതൽ ചൂടാകുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടു.






