ലൈംഗികപീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലുള്ള യുഎസ് ഹാസ്യതാരം ബിൽ കോസ്ബിയെ മോചിപ്പിക്കാൻ പെൻസിൽവേനിയ സുപ്രീം കോടതി ഉത്തരവിട്ടു. ഫിലാഡൽഫിയയ്ക്കടുത്തുള്ള ഒരു സംസ്ഥാന ജയിലിൽ കോസ്ബി മൂന്ന് മുതൽ 10 വർഷം വരെ തടവ് ശിക്ഷയിലെ രണ്ട് വർഷം തടവ് അനുഭവിച്ചിട്ടുണ്ട്. #MeToo കാലഘട്ടത്തിൽ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ആദ്യത്തെ സെലിബ്രിറ്റിയാണ് കോസ്ബി.
മൂന്നുവർഷത്തോളം സംസ്ഥാന ജയിലിൽ കഴിഞ്ഞപ്പോൾ ലൈംഗിക കുറ്റവാളികളുടെ പരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മെയ് മാസത്തിൽ കോസ്ബിക്ക് പരോൾ നിഷേധിച്ചിരുന്നു. ചികിത്സാ പരിപാടികളെ പ്രതിരോധിക്കുമെന്നും പത്തുവർഷത്തെ മുഴുവൻ ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ പോലും തെറ്റ് അംഗീകരിക്കാൻ വിസമ്മതിക്കുമെന്നും നേരത്തെ കോസ്‌ബി വ്യക്തമാക്കിയിരുന്നു.
പെൻസിൽവാനിയ സുപ്രീംകോടതിയുടെ ഇന്നത്തെ വിധി ഏറെ നിരാശാജനകമാണെന്നും ഈ തീരുമാനം ബിൽ കോസ്ബി ചെയ്ത കുറ്റത്തിനെതിരെ നീതി തേടാൻ മുന്നോട്ട് വന്നു ധീരരായ അതിജീവിക്കുന്നവർക്ക് എതിരായ അനീതിയാണെന്നും ലൈംഗിക അതിക്രമത്തിനെതിരെ പ്രചാരണം നടത്തുന്ന പ്രമുഖ യുഎസ് സംഘടനയായ റെയിന്റെ പ്രസിഡന്റ് സ്കോട്ട് ബെർകോവിറ്റ്സ് അഭിപ്രായപ്പെടുകയുണ്ടായി. കോടതിയുടെ തീരുമാനത്തിൽ താൻ തികച്ചും ഞെട്ടിപ്പോയതായി കോസ്ബി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച വിക്ടോറിയ വാലന്റീനോ പറഞ്ഞു. കോടതി വിധിയോട് വിയോജിപ്പ് തുറന്നു കാട്ടി നിരവധി പേർ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.






