ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കഴിയുന്നത്ര വിദ്യാർത്ഥി വിസ അപേക്ഷകരെ ഉൾക്കൊള്ളുന്നതിനായി ഇന്ത്യയിലെ യുഎസ് മിഷൻ സജീവമായി ഇടപെടുമെന്ന് യുഎസ് എംബസിയിലെ കോൺസുലർ അഫയേഴ്‌സ് മന്ത്രി ഡോൺ ഹെഫ്‌ലിൻ പറഞ്ഞു. ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ നിയമാനുസൃത യാത്ര സുഗമമാക്കുകയെന്നത് ഒരു മുൻഗണനയായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കാൻ കോവിഡ് -19 വാക്സിനേഷന്റെ തെളിവുകൾ യുഎസ് പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമില്ല, പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് -19 പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് മതിയാകും. എങ്കിലും അതാത് യൂണിവേർസിറ്റികൾക്ക് അവരവരുടെ നിയന്ത്രണങ്ങൾ ഉണ്ടാകാവുന്നതാണ്. വിദ്യാർഥികൾ അത് സംബന്ധിച്ച വിവരത്തിനു യൂണിവേസിറ്റികളുമായി നേരിട്ടു ബന്ധപ്പെടേണ്ടതാണ്.
ജൂൺ 14 മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എംബസ്സി വിസ ഇന്റർവ്യൂ സ്ലോട്ടുകൾ നൽകി തുടങ്ങുന്നതാണ്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന കോഴ്‌സുകൾക്ക് ഒരുമാസം മുന്നേ പോകുന്നതിന് ‘നാഷണൽ ഇന്ററസ്റ് എക്‌സപ്ക്ഷൻ’ ആവശ്യമില്ല. വിദ്യാർത്ഥികൾ അവരവരുടെ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് യാത്ര ടൈംലൈൻ ഉണ്ടാക്കാവുന്നതാണ്. ജൂലൈ ഒന്ന് മുതൽ രണ്ടു മാസത്തേക്ക് വളരെ വേഗത്തിൽ പറ്റാവുന്നത്ര വിസ ഇന്റർവ്യൂ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ വിസ അപ്പോയ്ന്റ്മെന്റുകൾ ക്യാൻസൽ ആയ വിദ്യാർഥികൾ വീണ്ടും അപ്പോയിൻറ്മെൻറ് എടുക്കേണ്ടതാണ്. വിദ്യാർഥികളുടെ കൂടെ പോകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളെ ടൂറിസ്റ്റ് വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തുക. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപിച്ചു വരുന്ന സാഹചര്യമായതിനാൽ പ്രസിഡൻഷ്യൽ വിളംബരം 10199 അനുസരിച്ചു ടൂറിസ്റ് യാത്രകൾ അനുവദനീയമല്ല.
യുഎസിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷയ്ക്ക് 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന പൗരന്മാരല്ലാത്തവർക്കാണ് ഈ നയം ബാധകമാകുന്നത്. എച്ച് 1 ബി ഉള്ളവരും പ്രസിഡൻഷ്യൽ പ്രഖ്യാപനം 10199 ന് വിധേയമല്ലാത്തവരുമുൾപ്പെടെയുള്ള ‘നോൺ-ഇമിഗ്രേഷൻ വിസ’ ഉടമകൾക്ക് യുഎസ് പൗരനുമായുള്ള അല്ലെങ്കിൽ എൽപിആർ (നിയമപരമായ സ്ഥിരമായ താമസക്കാരൻ) ആയുള്ള കുടുംബബന്ധത്തെ അടിസ്ഥാനമാക്കി പങ്കാളിയുമായോ അവിവാഹിതരായ പ്രായപൂർത്തിയാകാത്ത കുട്ടിയുമായോ വരുന്നതിനു എൻ ഐ ഇ ആവശ്യമില്ല, കുടുംബബന്ധം കാണിക്കുന്ന തെളിവ് മാത്രം കരുതിയാൽ മതിയാകും.അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വിസ അപേക്ഷകർക്ക് ‘എക്സ്പീഡിയറ്റഡ് വിസ അപ്പോയിൻറ്മെൻറ്ന്’ അപേക്ഷിക്കാവുന്നതാണ് . അങ്ങനെ അപേക്ഷിക്കുന്ന അപേക്ഷകർ തങ്ങൾ പ്രസിഡൻഷ്യൽ വിളംബരം 10199 ന് വിധേയമല്ലെന്നതിന് തെളിവുകൾ സമർപ്പിക്കണം.






