ബർഗർ കിങ്ങിൽ വലിയ പിൻവാങ്ങലിന്റെ യുഗം ആരംഭിച്ചതായി റിപ്പോട്ടുകൾ

നെബ്രാസ്കയിലെ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിൽ വലിയ തോതിലുള്ള പിൻവാങ്ങലുകളാണ് നാടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം നിരവധി ജോലിക്കാർ ജോലി ഉപേക്ഷിക്കുകയും മറ്റ് ജോലികളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ ഒരു സാമൂഹ്യ മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ബർഗർ കിങ്ങിൽ മാസങ്ങളായി ജോലിക്കാരില്ലാത്ത സ്ഥിതിയാണെന്നും കടുത്ത വേനലിൽ എയർ കണ്ടീഷനിംഗ് ഇല്ലാത്ത മുറികളിൽ 60 മണിക്കൂർ ആഴ്‌ചയിൽ ജോലി ചെയ്യിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും അവിടത്തെ തൊഴിലാളികൾ പറഞ്ഞു. ദി ഗാർഡിയൻ ആണ് വാർത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്.

നിർജ്ജലീകരണം മൂലമാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജനറൽ മാനേജർ റേച്ചൽ ഫ്ലോറസ് വെളിപ്പെടുത്തിയതും വലിയ ചർച്ചയായിരുന്നു.റേച്ചൽ ഫ്ലോറസ് ഉൾപ്പെടെ ബ്രാഞ്ചിൽ മറ്റ് എട്ട് പേർ തങ്ങൾ ജോലി വിടുകയാണെന്ന് ഒരു ബോർഡിൽ എഴുതി വച്ച് രാജിവെച്ചു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ബോർഡ് മാറ്റണമെന്ന് മാനേജ്മെൻറ് തന്നോട് ആവശ്യപ്പെട്ടു എന്ന് ഫ്ലോറസ് പറയുന്നു. തുടർന്നുണ്ടായത് ഒരു വലിയ രാജിയാണ്. ഇതോരു വലിയ തൊഴിലാളി വിപ്ലവമായി കാണാൻ സാധിക്കുമോ എന്ന് സംശയമാണ്. കാരണം കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ജോലി രാജിവെക്കുകയോ ജോലി മാറുകയോ ചെയ്തവർ വളരെ അധികമാണ്. 30,000 തൊഴിലാളികളിൽ മൈക്രോസോഫ്റ്റ് നടത്തിയ ആഗോള സർവേയിൽ 41% പേർ ഈ വർഷം ജോലി ഉപേക്ഷിക്കുന്നതിനോ മാറ്റുന്നതിനോ ആലോചിക്കുന്നതായി കണ്ടെത്തി. യുകെയിലും അയർലൻഡിലുമുള്ള മറ്റൊരു പഠനത്തിൽ 38% രാജിവയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ട് .

യുഎസിൽ ഏപ്രിലിൽ മാത്രം നാല് ദശലക്ഷത്തിലധികം പേർ ജോലി ഉപേക്ഷിച്ചു. അടിസ്ഥാനപരമായി ഇതിന് കാരണം കോവിഡ് ആണെങ്കിലും ചിലർക്ക് ഇത് ഒരു പുനർ മൂല്യനിർണ്ണയത്തെക്കുറിച്ചോ അല്ലെങ്കിൽ മുൻ‌ഗണനകളിലെ മാറ്റത്തെക്കുറിച്ചോ ബന്ധപ്പെട്ടതാണ്. എന്നാൽ പലർക്കും ഇത് മഹാമാരി സമയത്ത് അവരുടെ തൊഴിലുടമകൾ പെരുമാറിയ രീതി മൂലവുമാണ്. ഫാസ്റ്റ്ഫുഡ് ശൃംഖലകളായ ചിപ്പോട്ടിൽ, മക്ഡൊണാൾഡ്സ്, കൂടാതെ റീട്ടെയിലർമാരായ വാൾമാർട്ട്, കോസ്റ്റ്കോ എന്നിവരുൾപ്പെടെ യുഎസിലെ നിരവധി വൻകിട തൊഴിലുടമകൾ ഇത് മൂലം മിനിമം വേതനം ഉയർത്തിയിട്ടുണ്ട്..