സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർഇന്ത്യ. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക. യുഎഇയിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള ഫ്ലെെറ്റ് ടിക്കറ്റുകൾ 330 ദിർഹത്തിന് വരെ ലഭിക്കും. വൺ ഇന്ത്യ വൺ ഫെയർ’ എന്ന ആശയത്തിനു കീഴിലാണ് വിമാനക്കമ്പനി ആകർഷകമായ വൺ-വേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്.
ഈ മാസം 8 മുതൽ 21 വരെ മാത്രമാണ് യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കുക. ഇത്തരത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾക്കും താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഇക്കാലയളവിൽ ഈടാക്കുക. പ്രമോഷൻ കാലയളവിൽ വിൽക്കുന്ന എല്ലാ ടിക്കറ്റുകൾക്കും അടുത്ത ഒക്ടോബർ 15 വരെയുള്ള ടിക്കറ്റുകളിൽ ചെക്ക് ഇൻ ബാഗേജ് അലവൻസായി 35 കിലോയും ഹാൻഡ് ലഗേജ് 8 കിലോഗ്രാമും അനുവദിച്ചിട്ടുമുണ്ട്.






