ഭരണഘടനാ ദിനം; സൗദി ഇന്ത്യന്‍ എംബസിയില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു

ഇന്ത്യന്‍ ഭരണഘടനയുടെ 72 ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ എക്‌സിബിഷന്‍ സംഘാടിപ്പിച്ചു. അംബാസഡര്‍ ഡോ: ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ ആദര്‍ശങ്ങളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന രേഖയായ ഭരണഘടനക്ക് ഏറ്റവും വലുതും വൈവിധ്യപൂര്‍ണവുമായ ജനാധിപത്യത്തെ പിന്തുണക്കുന്ന അടിസ്ഥാന തൂണായി മാറാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡോ: ഔസാഫ് സഈദ് പറഞ്ഞു. ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മപ്പെടുത്തിയ അദ്ദേഹം എല്ലാവര്‍ക്കും നീതിയും അദ്ദേഹം എല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. ചടങ്ങില്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളും പങ്കെടുത്തു. വാര്‍ഷികത്തോടനുബന്ധിച്ച് എംബസിയും വിവിധ സംഘടനകളും നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഏഴ് വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

നവംബർ 26 ഇന്ത്യയുടെ ഭരണഘടനാ ദിനമായാണ് (Constitution Day) ആചരിക്കുന്നത്. 1949 ൽ ഇന്ത്യൻ ഭരണഘടനയ്ക്ക് (Indian Constitution) ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം ലഭിച്ചത് ഈ ദിവസമാണ്. അതിനാൽ ഈ ദിനം ദേശീയ നിയമ ദിനമായും (National Law Day) സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു. ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ആശയങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.