മാലിദ്വീപിലുണ്ടായ തീപിടിത്തത്തിൽ 9 ഇന്ത്യക്കാർ മരിച്ചു. ആകെ പത്ത് പേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് സംഭവം. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാൻ ഫോൺ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാരേജിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരിക്കാമെന്ന് അധികൃതർ അറിയിച്ചു.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. മരിച്ചവരുടെ പേരുവിവരങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പോലീസ്. സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാൻ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാലിദ്വീപിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് വാർത്ത പുറത്തുവിട്ടത്.






