ഫോമാ അക്ഷരകേരളം പ്രകാശനവും കേരള പിറവി ദിനാഘോഷവും ഒക്ടോബർ 31 ന്

ഫെഡറേഷൻ ഓഫ് മലയാളി അസോസ്സിയേഷൻസ് ഓഫ് അമേരിക്കാസിന്റെ മാഗസീനായ ‘അക്ഷകേരളത്തിന്റെ’ പ്രകാശന കർമ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബർ 31 ന് ഈസ്റ്റേൺ സമയം വൈകിട്ട് 9:00 ന് (ഇൻഡ്യൻ സമയം നവംബർ 1-ന് രാവിലെ 6:30-ന്) നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

കവി, ചിത്രകാരൻ, വിവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ജയകുമാർ IAS പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സിക്ക് ഓൺലൈൻ കോപ്പി നല്കിക്കൊണ്ടായിരിക്കും അക്ഷരകേരളത്തിന്റെ പ്രകാശനകർമ്മം ഔദ്യോഗികമായി നിർവ്വഹിക്കുക.

പ്രമുഖ മജീഷ്യനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. ഗോപിനാഥ്‌ മുതുകാട് കേരള പിറവിദിന സന്ദേശം നല്കും. എഴുത്ത് മാസികയുടെ മാനേജിങ്ങ് എഡിറ്ററായ റവ. Dr. ബിനോയ് പിച്ചളക്കാട്ട് SJ മുഖ്യ അതിഥിയായിരിക്കും

ഫോമാ പ്രസിഡൻറ് ശ്രീ അനിയൻ ജോർജ്ജ് അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ശ്രീ റ്റി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിക്കും. ഫോമാ ട്രഷറർ തോമസ് റ്റി ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയൻറ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും സണ്ണി കല്ലൂപ്പാറ കൃതജ്ഞ പ്രകശിപ്പിക്കുകയും ചെയ്യും.