പ്രവാസികൾക്ക് സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷിക്കാം

സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു ഒക്ടോബർ 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 10 -ന് മുൻപ് എൻ ബി എഫ് സി – യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 0471-2770534 / 8592958677 നമ്പറിലോ nbfc.norka@kerala.gov.in / nbfc.coordinator@gmail.com എന്നീ ഈമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം.