ഖത്തറിൽ ഗവൺമെൻറ് സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും റമദാൻ മാസത്തിലെ ജോലി സമയം വ്യക്തമാക്കുന്ന സർക്കുലർ കാബിനറ്റ് കാര്യ സഹമന്ത്രി എച്ച് ഇ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തി ഇന്ന് പുറത്തിറക്കി.ഇനി മുതല്‍ പ്രവര്‍ത്തനസമയം അഞ്ച് മണിക്കൂറാവും. റമദാന്‍ പ്രമാണിച്ച് ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അഞ്ച് മണിക്കൂറായി കണക്കാക്കാന്‍ തീരുമാനിച്ചതായി സര്‍ക്കുലറില്‍ പറയുന്നു. ഓഫീസിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ വൈകിയെത്താനും അനുമതിയുണ്ട്. അതേസമയം ജോലി സമയം അഞ്ച് മണിക്കൂര്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. നോമ്പു കാലത്ത് എല്ലാ പള്ളികളും പൂര്‍ണമായി തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. എല്ലാ പള്ളികളിലും സ്ത്രീകളുടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും തുറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.