സൗദിയുടെ വിഷന്‍ 2030 ലോക സാമ്പത്തിക മേഖലക്ക് നേട്ടമെന്ന് ഐഎംഎഫ് എംഡി ക്രിസ്റ്റാലീന ജോര്‍ജീവ

സൗദിയുടെ വിഷന്‍ 2030 ലോക സാമ്പത്തിക രംഗത്തിന് തന്നെ നേട്ടമെന്ന് ഐഎംഎഫ് എംഡി ക്രിസ്റ്റാലീന ജോര്‍ജീവ സൗദിയുടെ വിഷന്‍ 2030 പദ്ധതി അറബ് മേഖലയില്‍ മാത്രമല്ല ലോക സാമ്പത്തിക രംഗത്തുതന്നെ തിളക്കമുള്ള നേട്ടമാണെന്ന് അവർ വ്യക്തമാക്കി. ദാവൂസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ആണ് ക്രിസ്റ്റാലീന ജോര്‍ജീവ സൗദിയുടെ വിഷന്‍ 2030 പദ്ധതിയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നത്വി.ഷന്‍ 2030 പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സൗദിയുടെ സാമ്പത്തികമേഖലയെ നിലവിലെ വളര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റലീന ജോര്‍ജീവ അഭിപ്രായപ്പെട്ടത്.

കൊവിഡ്, യുക്രെയിന്‍-റഷ്യ യുദ്ധം, ഉയര്‍ന്നുവരുന്ന പണപ്പെരുപ്പം, ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധി എന്നിങ്ങനെ ലോകരാജ്യങ്ങള്‍ നേരിട്ട ഗുരുതര വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സൗദി സാമ്പത്തിക മേഖല മുന്നേറ്റം കൈവരിക്കുന്നത്. സൗദി പ്രാവര്‍ത്തികമാക്കുന്നത് ഫലപ്രദമായ സാമ്പത്തിക നയങ്ങളാണ് ഊര്‍ജ്ജ, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങള്‍ ഫലപ്രദാമായി നേരിട്ടു. ഊര്‍ജ്ജ മേഖലയെ വൈവിധ്യവല്‍ക്കരിച്ചതിലൂടെ സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാക്കാന്‍ സൗദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഐഎംഎഫ് ഡയറക്ടര്‍ വിശദമാക്കി. ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവിലെ ആഗോള പ്രതിസന്ധി മറികടന്ന് സാമ്പത്തിക നേട്ടം കൈവരിക്കാനായിട്ടുള്ളതെന്നും ക്രിസ്റ്റലീന ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.