എം എൽ എ, സിനിമ സംവിധായകൻ, കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ, ചാനൽ അവതാരകൻ അങ്ങനെ നിരവധി നിലകളിൽ പ്രവർത്തിച്ച ശ്രീ പി.ടി കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി ‘പി.ടി. കലയും കാലവും’ എന്ന പേരിലുള്ള പരിപാടി ജനുവരി നാലുമുതൽ ആറുവരെ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. പി.ടി.യുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് സംഘാടകർ. ചലച്ചിത്രമേള, ഫോട്ടോപ്രദർശനം, സംവാദസദസ്സുകൾ എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും. ജനുവരി നാലിന് വൈകീട്ട് സംവിധായകൻ ഹരിഹരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ‘പി.ടിയുടെ കലാപ സ്വപ്നങ്ങൾ’ എന്ന സെമിനാർ പ്രൊഫ. എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസം പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗർഷോം, പരദേശി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. സമാപനസമ്മേളനം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സംവിധായകരായ സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, എം പി ജോൺ ബ്രിട്ടാസ്, കെ ഇ എൻ, ശ്വേതാ മേനോൻ, സജിത മഠത്തിൽ, ശാരദക്കുട്ടി, വി കെ ശ്രീരാമൻ, വെങ്കടേഷ് രാമകൃഷ്ണൻ തുടങ്ങിയ സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രഗത്ഭർ പരിപാടിയിൽ സന്നിഹിതരായിരിക്കും. പ്രിയനന്ദനൻ, കെ.എ മോഹൻദാസ്, കെ.എൽ ജോസ്, ഇ. സലാഹുദ്ദീൻ, ഡോ. ലിനി, പ്രിയ വാസവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
എം ടിയെ അനുസ്മരിച്ച് പ്രവാസലോകം
- Web Desk
- |
- 26 December 2024
പൊതുമാപ്പ് നീട്ടില്ലെന്ന് യു എ ഇ; നിർദേശങ്ങളുമായി ജിഡിആർഎഫ്എ
- Web Desk
- |
- 17 December 2024
ക്രിസ്മസിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്; 22 ദിവസം നീളുന്ന ആഘോഷ പരിപാടികൾ
- Web Desk
- |
- 15 December 2024