കേരള പ്രവാസി വെൽഫെയർ ബോർഡിൻറെ ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതെങ്ങനെ ? അറിയേണ്ടതെല്ലാം

പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിനും, പ്രവാസി നിക്ഷേപങ്ങൾ ജന്മനാടിൻറെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സർക്കാർ ആവിഷ്ക്കരിച്ച നൂതന ദീർഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡൻറ് പദ്ധതി. കേരളത്തിന്റെ വികസന കുതിപ്പിൽ വലിയ പങ്കു വഹിച്ച കിഫ്ബിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ഇത് വരെ 258 കോടി രൂപയുടെ നിക്ഷേപം ഡിവിഡന്റ് പദ്ധതിയിൽ എത്തിക്കഴിഞ്ഞു. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയർക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പ്‌ നൽകുന്ന ഈ പദ്ധതിക്ക് വൻ സ്വീകരണമാണ് പ്രവാസികൾ നൽകിയത്

പൂർണ്ണമായും പ്രവാസികൾക്ക്‌ മാത്രമായി രൂപകൽപന ചെയ്തിരിക്കുന്നതിനാൽ ലീവ് എടുത്ത് പ്രവാസലോകത്ത് വർക്ക് ചെയ്യുന്ന Govt /PSU ജോലിക്കാർക്ക് ഈ സ്‌കീമിൽ അംഗമാകുവാൻ സാധിക്കുകയില്ല. മറ്റുള്ളവർക്ക് അംഗമാകുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ പറയുന്നു

Step 1. www.pravasikerala.org –> Dividend scheme –> Apply dividend online കൊടുത്ത് New registration ക്ലിക്ക് ചെയ്യുമ്പോൾ Govt/PSU employee എന്ന് ചോദിക്കും, അതിൽ ‘നോ’ ഓപ്‌ഷൻ നൽകിയ ശേഷം submit കൊടുക്കുമ്പോൾ Dividend Scheme Terms & Conditions കാണിക്കും. Terms & Conditions അംഗീകരിക്കുന്ന പക്ഷം Agree കൊടുത്തു “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 2- അതിനു ശേഷം Regsiter with E-mail ID കൊടുത്ത് നിക്ഷേപകന്റെ E-mail ID യും മൊബൈൽ നമ്പരും enter ചെയ്തു കൊടുക്കുക. ശേഷം Verify mobile Number ൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ ഒരു വെരിഫിക്കേഷൻ കോഡ് മൊബൈൽ ൽ ലഭിക്കും. അത് enter ചെയ്ത് confirm കൊടുക്കുക. OTP നമ്പർ enter ചെയ്യാൻ താമസിക്കുന്നപക്ഷം ഒരു voice call നിങ്ങളുടെ നമ്പറിൽ ലഭിക്കുന്നതാണ്

Step 3 – തുടർന്ന് Register ചെയ്തിരിക്കുന്ന E-mail ID യിലേക്ക് ബോർഡിൽ നിന്നും ഒരു മെയിൽ വരുന്നതാണ്. അതിൽ തന്നിരിക്കുന്ന Website Link ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

Step 4 – തുടർന്ന് User ID (email ID) യും password ഉം കൊടുത്ത് ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള 4 ഭാഗവും (Basic Details മുതൽ final data വരെ) പൂർണ്ണമായും പൂരിപ്പിച്ച് അപേക്ഷ Save & Submit കൊടുക്കുക.

Step 5 – ബോർഡ് അർഹത പരിശോധിച്ച് application verify ചെയ്തുകഴിയുമ്പോൾ സ്‌കീമിൽ അംഗമായിക്കഴിഞ്ഞു.
തുടർന്ന് ഉപഭോക്താവിന്റെ രെജിസ്റ്റഡ് ഇ-മെയിൽ ID യിൽ ലഭിച്ചിരുന്ന ലോഗിൻ credentials ഉപയോഗിച്ച് ബോർഡിൻറെ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാവുന്നതാണ്.

Step 6 – ലോഗിൻ ചെയ്ത് അപ്ലിക്കേഷന്റെ ഉള്ളിൽ കാണുന്ന payment details എന്ന Tab ൽ ക്ലിക്ക് ചെയ്യുമ്പോൾ പേയ്‌മെന്റ് നടത്തുന്നതിനായി അവിടെ 3 options കാണാം.
നിക്ഷേകപകന് അനുയോജ്യമായത് തെരഞ്ഞെടുത്ത് പദ്ധതിയിലെ വ്യവസ്തകൾ അനുസരിച്ചു പേയ്‌മെന്റ് നടത്താവുന്നതാണ്.അതായത് ഒരു വ്യക്തിക്ക് 3 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപ തുക ലക്ഷങ്ങളുടെ ഗുണിതങ്ങൾ ആയിരിക്കണം.
സ്ക്രീനിൽ കാണുന്ന ബോർഡിന്റെ അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.


The kerala Non Resident Keralites’ Welfare Board
അക്കൗണ്ട് നമ്പർ -29860200000204,
Peroorkada Branch IFSC- BARB0PEROOR.( IFSC yude 5th character zero ആണ് എന്ന് പറയുക .)

NEFT /RTGS മുഖേന ബോർഡിന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ താങ്കളുടെ അപ്ലിക്കേഷന്റെ ഉള്ളിൽ കാണുന്ന Payment Details എന്ന Tab ൽ ക്ലിക്ക് ചെയ്ത് NEFT/RTGS എന്ന ഐക്കൺ സെലക്ട്‌ ചെയ്തു ട്രാൻസ്ഫർ നടത്തിയപ്പോൾ ബാങ്കിൽ നിന്നും കിട്ടിയിട്ടുള്ള UTR നമ്പർ, Transaction reference number എന്ന കോളത്തിൽ നൽകുക.
തുടർന്ന്, Amount, date എന്നിവ കൊടുത്ത് Save കൊടുക്കേണ്ടതാണ്.

ഓൺലൈൻ മുഖാന്തരം ചെയ്യുകയാണെങ്കിൽ Payment Details ടാബിൽ കാണുന്ന Online ൽ ക്ലിക്ക് ചെയ്ത് പേയ്മെന്റ് ഗേറ്റ് വേ വഴി താങ്കളുടെ ബാങ്കിൽ നിന്നും ബോർഡിലേക്ക് Fund Transfer നടത്താവുന്നതാണ്.

ഓഫ്‌ലൈൻ തിരഞ്ഞെടുത്താൽ Cheque/ DD മുഖാന്തരം നിക്ഷേപം നടത്താം. പ്രസ്തുത Cheque/ DD യോടൊപ്പം Computer Generated Payment Voucher ഉള്ളടക്കം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയയ്ക്കേണ്ടതാണ്.

The Chief Executive Officer
Kerala Non-Resident Keralites’ Welfare Board,
Norka Centre, IInd Floor, Thycaud P.O,
Thiruvananthapuram – 695014

നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് Additional Payment നടത്തുന്നതിനായി പഴയ രെജിസ്റ്റഡ് ID യിൽ കയറി ലോഗിൻ കൊടുത്ത് പ്രൊഫൈൽ ൽ കാണുന്ന Govt/PSU employee എന്നിടത്ത് yes/no എന്നത് No കൊടുത്ത് Residential Status(Resident/Non resident) ഉം അപ്ഡേറ്റ് ചെയ്യുമ്പോൾ Additional payment ഓപ്ഷൻ വരും.
അതിൽ ക്ലിക്ക് ചെയ്യുമ്പോൾ പദ്ധതി വ്യസ്തകൾ പ്രകാരം നിക്ഷേപം നടത്താൻ സാധിക്കും.

മേൽപ്പറഞ്ഞ ഓരോ ഘട്ടത്തിലും തുടർന്ന് Cheque/ DD ബോർഡിൻറെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന മുറയ്ക്കും ഇത് സംബന്ധിച്ച മെയിൽ സന്ദേശം ലഭിക്കുന്നതാണ്.
ഹെൽപ് ലൈൻ നമ്പർ – 8078550515
വാട്ട്സാപ്പ് സൗകര്യം ഈ നമ്പറിൽ ലഭ്യമാണ്.

വീഡിയോ കാണുക