ലോക കേരള സഭയുടെ മൂന്നാം സമ്മേളനം 2022 ജൂൺ 17, 18 തീയതികളിൽ നടത്താൻ ലോക കേരള സഭ സെക്രട്ടേറിയറ്റ് തീരുമാനിച്ചു .അപേക്ഷ സമർപ്പിക്കാനുള്ള വെബ് പോർട്ടൽ തയ്യാറായിട്ടുണ്ട്. പ്രസ്തുത സമ്മേളനത്തിൽ അംഗങ്ങളെയും ക്ഷണിതാക്കളും തിരഞ്ഞെടുക്കുന്നതിലേക്കായി, നിലവിലുള്ള അംഗങ്ങളും ക്ഷണിതാക്കളും ഉൾപ്പെടെ തെരഞ്ഞെടുപ്പിന് പരിഗണിക്കപ്പെടാൻ താല്പര്യമുള്ള എല്ലാ പ്രവാസി മലയാളികളും http://lks2022.norkaroots.org/index.php ലിങ്ക് വഴി ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കേണ്ടതാണെന്ന് ലോകകേരളസഭ പത്രക്കുറിപ്പിൽ അറിയിച്ചു.
വെബ് പോർട്ടൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർ പൂരിപ്പിച്ച അപേക്ഷകളും ആവശ്യമായ രേഖകളും lksnorka@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചാൽ മതിയാകും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 15 ആണ്. വെബ് പോർട്ടൽ ഉത്ഘാടനം നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
ലോക കേരളസഭയെ കുറിച്ച് പി ശ്രീരാമകൃഷ്ണന്റെ വാക്കുകൾ “ലോക കേരളസഭ ലോകജനാധിപത്യത്തിന്റെ ചരിത്രത്തിലെ നിർണായക ഏടുകളിൽ ഒന്നാണ്. ലോകജനാധിപത്യത്തിനു കേരളത്തിന്റെ സംഭാവന ആണ് ലോക കേരളസഭ. ‘എവടെ മലയാളി ഉണ്ടോ, അവിടെ കേരളം ഉണ്ട്’ എന്ന വിശാലമായ ഒരു സങ്കൽപ്പത്തിൽ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ള പ്രവാസികൾക്ക് പ്രാതിനിധ്യം നൽകി കൊണ്ട് നിയമസഭാ സാമാജികരെയും, സ്പീക്കറെയും ഉൾപ്പെടുത്തി കൊണ്ടുള്ള വിശാലമായ ഒരു സങ്കൽപ്പത്തിൽ അധിഷ്ഠിതമായി ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ള പ്രവാസികൾക്ക് പ്രാതിനിധ്യം നൽകി കൊണ്ട് നിയമസഭാ സാമാജികരെയും, പാർലമെന്റ് അംഗങ്ങളെയും, സ്പീക്കറെയും, മുഖ്യമന്ത്രിയും മറ്റു സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭരായവരെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു സമ്മേളനം സംഘടിപ്പിക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേവലം പ്രവാസികളുടെ നിക്ഷേപം മാത്രമല്ല സാഹിത്യം, സംസ്ക്കാരം, ഭാഷ, അനുഭവങ്ങൾ ഇതെല്ലാം പങ്കു വെക്കാൻ ഉള്ള ഒരു വേദി കൂടി ആയി ലോക കേരളസഭയുടെ വേദി മാറി.
ലോക കേരളസഭ ഒരു നിയമാനുസൃതമായ സഭയായി മാറ്റി എടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, ലോക കേരളസഭയുടെ അടുത്ത സമ്മേളനം മെയിൽ നടക്കും. മുൻ അനുഭവങ്ങളിൽ ഇല്ലാത്ത ഒരു പദ്ധതിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന കുറവുകൾ പെരുപ്പിച്ചു കാണിക്കാതെ ലോക കേരളസഭ സർക്കാരിന്റെ ഒരു പുതിയ സംരംഭം എന്ന നിലയിൽ പ്രവാസികൾക്കും, നമ്മുടെ നാടിനും ഗുണകരമാകുന്ന ഒന്നായി മാറ്റി എടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ ശക്തമായി അഭിസംബോധന ചെയ്യാൻ ഗവൺമെന്റ് തീരുമാനിച്ചതിന്റെ മികച്ച ഉദാഹരണമാണ് ലോക കേരള സഭ. പ്രവാസി വൈദഗ്ധ്യവും അനുഭവ സമ്പത്തും കേരള വികസനത്തിന് പ്രയോജനപ്പെടുത്താൻ ഗവൺമെന്റ് ഗൗരവപൂർവ്വം തീരുമാനിച്ചതിന്റെ തെളിവാണ് ലോക കേരള സഭ. കൂടുതൽ ശ്കതമായി തന്നെ ലോക കേരളസഭ മുന്നോട്ടു പോകും, സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നോർക്കയും നിർണായക പങ്കു വഹിക്കും.”