സൗദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെൻററിന് (കെ.എസ്. റിലീഫ്) ‘ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ അച്ചീവ്‌മെൻറ്’ അവാർഡ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കെ.എസ്. റിലീഫ് നടത്തുന്ന ദുരിതാശ്വാസ, മാനുഷിക പ്രവർത്തനങ്ങൾ പരിഗണിച്ച് അമേരിക്കൻ-അറബ് റിലേഷൻസ് നാഷനൽ കൗൺസിൽ ആണ് അവാർഡ് നൽകിയത്.
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന ചടങ്ങിൽ നാഷനൽ കൗൺസിൽ ഓൺ അമേരിക്കൻ-അറബ് റിലേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡെലാനോ റൂസ്‌വെൽറ്റിൽനിന്ന് കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ അവാർഡ് ഏറ്റുവാങ്ങി. കിങ് സൽമാൻ റിലീഫ് സെൻറർ മുഖേന ദുരിതാശ്വാസ പ്രവർത്തന മേഖലകളിൽ സൗദി വഹിച്ച മഹത്തായ പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അൽറബീഅ പറഞ്ഞു.
സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പം ബാധിച്ചവരെ സഹായിക്കാന്‍ ‘സാഹിം’ പ്ലാറ്റ്ഫോം വഴി നല്‍കിയ 415 ദശലക്ഷം റിയാലിന്റെ സഹായം ലോകജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി റിയാദ് ആസ്ഥാനമായുള്ള കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യർക്ക് സഹായം നൽകി വരുന്നു.






