ദുബായ് ഡ്യൂട്ടി ഫ്രീ: മലയാളി വീട്ടമ്മയ്ക്ക് ഏഴു കോടി സമ്മാനം

ഷാർജയിൽ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. സുഗന്ധി പിള്ള(40)യ്ക്കാണ് ഇന്നു നറുക്കെടുപ്പിൽ ഭാഗ്യം. ‌ഈ മാസം ഒന്നിനു ഭർത്താവ് മഹേഷ് സഹപ്രവർത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാർ എന്നിവരുമായി ചേർന്നു സുഗന്ധിയുടെ പേരിൽ എടുത്ത 1750 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 15 വർഷമായി മഹേഷ് തന്റെ സഹപ്രവർത്തകരുമായി ചേർന്ന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം .പരീക്ഷിക്കുന്നു. ഓരോ പ്രാവശ്യം ഒാരോരുത്തരായാണു ടിക്കറ്റ് എടുക്കാറ്. ഇപ്രാവശ്യം തന്റെ ഊഴം വന്നപ്പോൾ ഭാര്യയുടെ പേരിൽ എടുക്കുകയായിരുന്നു. സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സുഗന്ധി പറഞ്ഞു.