• inner_social
  • inner_social
  • inner_social

ചരിത്രമെഴുതി റയ്യന്നഹ് ബര്‍നാവി: ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് സൗദിയില്‍ നിന്നുള്ള ആദ്യ വനിത

സൗദി അറേബ്യായുടെ മണ്ണിൽ പുതു ചരിത്രമെഴുതാൻ തയ്യാറെടുക്കുമാകയാണ് റയ്യന്നഹ് ബര്‍നാവി.സൗദി ബഹിരാകാശ ശാസ്ത്രജ്ഞയായ റയ്യന്നഹ് ബര്‍നാവി രാജ്യത്തിന്റെ വനിതാ ബഹിരാകാശ യാത്രികയാകാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം രണ്ടാം പകുതിയോടെ സൗദി ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്. ബര്‍നാവിക്ക് ഒപ്പം ശാസ്ത്രജ്ഞനായ അലി അല്‍ഖുരാനിയാണ് സൗദിയുടെ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാവുന്നത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് കമ്പനി ആക്‌സിയോം സ്‌പെയ്‌സുമായി യോജിച്ചാണ് സൗദി ബഹിരാകാശ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്.

യുഎസില്‍നിന്നും പുറപ്പെടുന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകാനാണ് സൗദി ശാസ്ത്രജ്ഞര്‍ തയ്യാറെടുക്കുന്നത്. അതേസമയം ഇവരെ കൂടാതെ രണ്ടു ശാസ്ത്രജ്ഞര്‍ക്ക് കൂടി ബഹിരാകാശ ദൗത്യം സംബന്ധിച്ച് വിശദ പരിശീലനം നല്കിയതായും സൗദി അധികൃതര്‍ സൂചിപ്പിച്ചു. മരിയം ഫര്‍ഡോസ്, അലി അല്‍ഗാനി എന്നി രണ്ടു ശാസ്ത്രജ്ഞര്‍ക്കാണ് പരിശീലനം ലഭിച്ചത്.ലിംഗഭേദമില്ലാതെ ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്കയക്കുന്നതിലൂടെ സൗദിയുടെ മനുഷ്യ ബഹിരാകാശ ദൗത്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ബഹിരാകാശ വ്യവസായമേഖലയിലെ അവസരങ്ങള്‍ മനുഷ്യത്വപരമായ സേവനത്തിന് ഉപയോഗപ്പെടുത്തുന്നതും സൗദി ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നു.