താൻ മോശമായി പെരുമാറുമ്പോൾ, നിയന്ത്രണം വിട്ട് തന്റെ ഭാര്യ തന്നെ ബഹിരാകാശത്തേക്കയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്ന് മുൻ യു എസ് പ്രസിഡന്റെ ജോ ബൈഡൻ. പെറുവിലെ അപെക് ഉച്ചകോടിയിൽ വെച്ചായിരുന്നു ബൈഡന്റെ രസകരമായ കമന്റ്. ‘ചില ആളുകളെ തിരികെ വീട്ടിലെത്തിക്കാനുള്ളതുകൊണ്ട് തന്നെ നെൽസൺ തന്നെ ബഹിരാകാശത്തേക്ക് അയക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും’ ബൈഡൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു. ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിൻ്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് പല വാർത്തകളും ദിവസവും വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ബൈഡന്റെ പരാമർശം.
പെറുവിലെ അപെക് ഉച്ചകോടിയിൽ പെറുവിയൻ പ്രസിഡൻ്റ് ദിന ബൊലുവാർട്ടും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണെമായി ബൈഡൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭാര്യയുടെ തമാശ വാക്കുകൾ പങ്കിടുന്നതിനൊപ്പം ബഹിരാകാശയാത്രികർ നേരിടുന്ന വെല്ലുവിളികളെ പറ്റിയുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു.
ബഹിരാകാശ നിലയത്തിലെ താമസത്തെ തുടര്‍ന്ന് സുനിതാ വില്യംസ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. നാസ പുറത്തുവിട്ട വീഡിയോകളിൽ സുനിത വില്യംസിൻ്റെ ആരോഗ്യവും മോശമായതിനാൽ ദിനംപ്രതി തളർന്നുവരികയാണെന്നും വിവരമുണ്ട്. എന്നാൽ നവംബർ 12 ന് ഒരു വീഡിയോ അഭിമുഖത്തിൽ സുനിത വില്യംസ് പ്രതികരിച്ചിരുന്നു. ഭ്രമണപഥത്തിൽ എത്തിയതിന് ശേഷം തൻ്റെ ഭാരം മാറിയിട്ടില്ലെന്ന് പറഞ്ഞത് എല്ലാവർക്കും ഏറെ ആശ്വാസം നിറഞ്ഞ വാക്കുകളായിരുന്നു.