യു.എസിൽ ഇഞ്ചോടിഞ്ച് നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനായി പണം വാരിയെറിഞ്ഞ് വ്യവസായി ഇലോൺ മസ്‌ക്. യു.എസ് ഭരണഘടനയെ പിന്തുണക്കുന്ന ഓൺലൈൻ പെറ്റിഷനിൽ ഒപ്പുവെക്കുന്നവരിൽ നിന്നും ഒരാൾക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ നൽകുമെന്ന് മസ്ക് പ്രഖ്യാപിച്ചു. ഉദാഹരണമെന്ന രീതിയില്‍ ശനിയാഴ്ച രാത്രി ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വെച്ച് ഒരാള്‍ക്ക് ആദ്യത്തെ ലോട്ടറി സ്‌റ്റൈല്‍ ചെക്ക് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപ് വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമാണ് മസ്‌കിന്റേത്.
യു.എസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനായി വൻതോതിൽ മസ്‌ക് പണം ചെലവഴിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിനെ സഹായിക്കുന്നതിനായി അമേരിക്ക പി.എ.സി എന്ന സംഘടനക്കും ഇലോൺ മസ്ക് രൂപം നൽകി. എന്നാല്‍ മസ്‌കിന്റെ ഓഫര്‍ പിന്നില്‍ നിയമസാധുതയുണ്ടോയെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് നിയമ വിഗദ്‌നായ റിക്ക് ഹേസന്‍ മസ്‌കിന്റെ വാഗ്ദാനം പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് പറഞ്ഞു. മസ്‌കിന്റെ തന്ത്രം ആശങ്കപ്പെടുത്തുന്നതാണെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പിന്തുണക്കുന്ന പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോയും അറിയിച്ചു.
മസ്‌ക് ഒറ്റയ്ക്കല്ല ട്രംപിനായുള്ള പുതിയ ഫണ്ടിങ് നടത്തുന്നത്. കാനഡയിലെ മുന്‍ യു.എസ്. അംബാസഡര്‍ കെല്ലി ക്രാഫ്റ്റ്, സോഫ്റ്റ്‌വെയര്‍ കമ്പനിയായ പലാന്റിറിന്റെ സഹസ്ഥാപകന്‍ ജോ ലോന്‍സ്‌ഡേല്‍, ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരായ ടെയ്‌ലര്‍ വിംക്ലെവോസ്, കാമറോണ്‍ വിംക്ലെവോസ് എന്നിവരാണ് മസ്‌കിനൊപ്പം ട്രംപിനായി ഫണ്ട് ചെയ്യുന്നതെന്നു റിപ്പോട്ടുകൾ ഉണ്ട്.