പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ നടന്നു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, വാക്സിന്‍ നയം, സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയായി. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധച്ച് ചര്‍ച്ച നടന്നു. വരുന്ന ദശകത്തിൽ ഇന്ത്യ-യുഎസ് ബന്ധത്തിൽ വ്യാപാരം ഒരു പ്രധാന ഘടകമായിരിക്കുമെന്നും കൂടിക്കാഴ്ച ശക്തമായ സൗഹൃദത്തിന് വിത്ത് പാകുന്നതാണെന്നും മോദി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ദൃഡവും ആയിരിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണസംവിധാനത്തിനെതിരായ നിലപാടും ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചു. ബൈഡന്‍ പ്രസിഡന്റായശേഷം ഇരു നേതാക്കളും നേരില്‍ കൂടിക്കാഴ്ച നടത്തുന്നത് ആദ്യം. വ്യാഴാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് പരാമര്‍ശിച്ച് കമല ഹാരിസ് അന്താരാഷ്ട്ര തലത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ഭീകരവാദ സംഘടങ്ങള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസിന്റെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കാതിരിക്കേണ്ടതിന് ഭീകരവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമല പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വിഷയങ്ങളില്‍ അഭിപ്രായം പങ്കുവെച്ച നേതാക്കള്‍ ഇരു രാജ്യങ്ങളിലെയും കോവിഡ് സാഹചര്യവും ചര്‍ച്ച ചെയ്തു. ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശ സഹകരണം, പുതിയ സാങ്കേതിക വിദ്യ, ആരോഗ്യ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിനോട് കമല ഹാരിസ് യോജിച്ചു. ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദം. അമേരിക്കക്കും ഇന്ത്യക്കും വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നു. പാകിസ്ഥാനില്‍ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് യുഎസിനുണ്ട്. യുഎസിന്റെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കാതിരിക്കേണ്ടതിന് ഭീകരവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമല പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
യുഎൻ പൊതുസഭ, ക്വാഡ് യോഗങ്ങൾക്കായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ ബിസിനസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്വാൽകം, അഡോബി, ഫസ്‌റ്റ് സോളാർ, ജനറൽ ആറ്റോമിക്സ്, ബ്ലാക്ക്‌സ്‌റ്റോൺ കമ്പനികളുടെ സിഇഒമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിൽ ശന്തനു നാരായൺ (അഡോബി), വിവേക് ലാൽ (ജനറൽ ആറ്റോമിക്‌സ്) എന്നിവർ ഇന്ത്യൻ വംശജരാണ്.






