US
  • inner_social
  • inner_social
  • inner_social

യുനെസ്‌കോ അംഗത്വത്തിലേക്ക്‌ തിരികെ വരാനൊരുങ്ങി യുഎസ്

യുനെസ്‌കോ അംഗത്വത്തിലേക്ക്‌ തിരികെ വരാനൊരുങ്ങി യുഎസ്. ഐക്യരാഷ്‌ട്ര സംഘടനയുടെ വിദ്യാഭ്യാസ ശാസ്‌ത്ര സാംസ്‌കാരിക വേദിയായ യുനെസ്‌കോയിലേക്ക്‌ മടങ്ങിവരാൻ യുഎസ്‌ ആഗ്രഹിക്കുന്നതായും കുടിശ്ശികയായ 60 കോടി ഡോളർ (ഏകദേശം 5000 കോടി രൂപ) നൽകാൻ തയ്യാറാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാർഡ് വർമ ​​യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയ്‌ക്ക് കഴിഞ്ഞയാഴ്‌ച യുനെസ്കോക്ക് ഇതുമായി ബന്ധപ്പെട്ടു കത്ത് നൽകിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു.

2011-ൽ പലസ്തീനെ അംഗരാജ്യമായി ഉൾപ്പെടുത്താൻ തീരുമാനിച്ചശേഷം യുഎസും ഇസ്രയേലും യുനെസ്‌കോയ്ക്ക്‌ സാമ്പത്തിക സഹായം നൽകുന്നത്‌ അവസാനിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന്‌ 2013ൽ ഇരുരാജ്യങ്ങളുടെയും വോട്ടവകാശം നഷ്‌ടപ്പെട്ടു. പിന്നീട്‌ ഇസ്രയേൽ വിരുദ്ധത ചൂണ്ടിക്കാട്ടി യുനെസ്‌കോയിൽനിന്ന്‌ പൂർണമായി പിന്മാറാൻ ഡോണൾട്‌ ട്രംപ് സർക്കാർ തീരുമാനിച്ചിരുന്നു.ഒരു കാലത്ത് യുനെസ്കോക്ക് ഏറ്റവും അധികം ധനസഹായം നൽകിയിരുന്ന യുഎസിന്റെ തിരിച്ചുവരവ് അധികൃതർ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ലോക പൈതൃക പരിപാടികൾക്കും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും, അടക്കമുള്ള പദ്ധതികൾക്കും പേരുകേട്ട യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന് ഈ തീരുമാനം വലിയ സാമ്പത്തിക ഉത്തേജനമാണ്.

2011-ൽ ഫലസ്തീനെ അംഗരാജ്യമായി ഉൾപ്പെടുത്താൻ വോട്ട് ചെയ്തതിന് ശേഷം യു.എസും ഇസ്രായേലും യുനെസ്‌കോയ്ക്ക് ധനസഹായം നൽകുന്നത് നിർത്തി, 2013-ൽ ഇരു രാജ്യങ്ങൾക്കും വോട്ടിംഗ് അവകാശം നഷ്ടപ്പെട്ടു. ഇസ്രായേൽ വിരുദ്ധത ചൂണ്ടിക്കാട്ടി അടുത്ത വർഷം ഏജൻസിയിൽ നിന്ന് പൂർണമായും പിന്മാറാൻ ട്രംപ് ഭരണകൂടം 2017-ൽ തീരുമാനിച്ചു.യുനെസ്‌കോ നയരൂപീകരണത്തിൽ പ്രത്യേകിച്ച് നിർമിത ബുദ്ധി, സാങ്കേതിക വിദ്യാഭ്യാസം എന്നിവയുടെ മാനദണ്ഡം നിശ്ചയിക്കുന്നതിൽ ചൈനയുടെ നേതൃപരമായ പങ്കിലുള്ള ആശങ്കയാണ് യുഎസിന്റെ മടങ്ങിവരവിനു പിന്നിലുള്ള കാരണമെന്നും വാർത്തകളുണ്ട്.