ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെലിന് പിന്തുണയുമായി കൂടുതൽ സൈനികർ രംഗത്ത്. ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലാണ് പ്രതിഷേധം നടന്നത്. യുദ്ധവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പ?ങ്കെടുത്ത വിമുക്തഭടന്‍ ഉള്‍പ്പെടെയുള്ളവര്‍ യൂനിഫോം കത്തിച്ച് തങ്ങളുടെ പിന്തുണ അറിയിച്ചു. ‘ഫലസ്തീനെ സ്വതന്ത്രമാകുക’ ആരോണ്‍ ബുഷ്‌നെലിനെ ഓര്‍മിക്കുക’ എന്ന ബാനറുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.
ഫെബ്രുവരി 25ന് ആണ് ‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ആരോൺ ബുഷ്നെൽ ജീവനൊടുക്കിയത്. ഇനിയും വംശഹത്യക്ക് കൂട്ടുനിൽക്കാനാകില്ല’ എന്നുറക്കെ പറഞ്ഞ് ഞായറാഴ്ച തീ കൊളുത്തിയ ഇദ്ദേഹത്തെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു. വീഡിയോ പിന്നീട് അധികൃതർ നീക്കം ചെയ്തു. ഡ്യൂട്ടിയിലുള്ള നാവികനാണ് ജീവനൊടുക്കിയതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചിരുന്നു. റാഫയിലേക്ക് സൈനികനീക്കമുണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. ഡിസംബറിൽ അറ്റ്‌ലാന്റയിലെ ഇസ്രയേൽ കോൺസുലേറ്റിന് പുറത്തും ഒരാൾ സ്വയം തീകൊളുത്തിയിരുന്നു. ഗാസയിലെ വംശഹത്യക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ നിലപാടിനെതിരെ സാധാരണക്കാർക്കും സൈനികർക്കുമിടയിൽ അമർഷം ശക്തമാകുന്നെന്ന് വെളിവാക്കുന്നതാണ് ഈ സംഭവങ്ങൾ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോട്ട് ചെയ്തു.