• inner_social
  • inner_social
  • inner_social

പുത്തൻ ഗെറ്റ്ആപ്പിൽ അനൂപ് മേനോനും ലാലും, ത്രില്ലടിപ്പിക്കുന്ന ‘ചെക്ക് മേറ്റ്’ ട്രെയിലർ

ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ശ്രദ്ധ നേടുകയാണ് അനൂപ് മേനോനും ലാലും ഒന്നിക്കുന്ന ‘ചെക്ക് മേറ്റ്’ ന്റെ ട്രെയിലർ. ഓരോ സെക്കൻറും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. ചിത്രത്തിൻറെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്. രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് എട്ടിനാണ് സിനിമയുടെ റിലീസ്.
വീഡിയോ കാണാം.