ഏറെ പ്രേക്ഷകപ്രീതി നേടിയ ‘ചിത്ത’യ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിയാൻ വിക്രം ചിത്രം ‘വീര ധീര സുരൻ’ ടീസർ പുറത്ത്. . പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുന്ന ചിത്രംകൂടിയാണിത്. സിനിമയുടെ തിയേറ്റർ അവകാശം സംബന്ധിച്ച വിശേഷങ്ങൾക്കൊപ്പമാണ് ടീസർ പുറത്തുവിട്ടത്. വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നിങ്ങൾ എത്ര കുറ്റം ചെയ്തു എന്ന് ചോദിക്കുന്നതും അതിന് ചിയാൻ വിരലുകൾ കൊണ്ട് എണ്ണുന്നതുമാണ് ടീസറിലുള്ളത്.
ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
ടീസർ കാണാം





