ഇന്ത്യയിലേക്കുള്ള യാത്ര അനുഭവം വിവരിക്കുന്ന ജപ്പാൻ യുവതിയുടെ വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഇന്ത്യയിലേക്കുള്ള യാത്ര അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ചു എന്നാണ് അവർ പറയുന്നത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ജാപ്പനീസ് ടൂറിസ്റ്റായ ടാപിയാണ് സ്വയം കണ്ടെത്താൻ ഇന്ത്യ തന്നെ സഹായിച്ചത് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇന്ത്യയെ കുഴപ്പം നിറഞ്ഞ രാജ്യമെന്നാണ് ആദ്യം അവൾ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, തനിക്കുണ്ടായിരുന്ന അത്തരം ബോധ്യങ്ങൾ കൃത്യമല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞതായിട്ടാണ് അവൾ പറയുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര എങ്ങനെയാണ് തന്നെ മാറ്റിയത് എന്നും അവർ പറയുന്നു.
നേരത്തെ താൻ, സന്തോഷം, സങ്കടം, നിരാശ എന്നിവയൊന്നും തുറന്ന് പ്രകടിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ, ഇന്ത്യയിലെ യാത്രയ്ക്ക് ശേഷം അത് സാധ്യമായിത്തുടങ്ങി. അതുപോലെ, സുരക്ഷിതമെന്ന് തോന്നിയ സ്ഥലങ്ങളിൽ നിന്നും പുറത്ത് കടക്കുന്നത് തങ്ങളുടെ വളർച്ചയ്ക്ക് എത്രമാത്രം സഹായിക്കുമെന്ന് തിരിച്ചറിഞ്ഞതായും അവൾ പറയുന്നു.





