അന്താരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കുഞ്ഞന്‍ സ്‌കോര്‍ ഐവറി കോസ്റ്റിന്റെ പേരില്‍. നൈജീരിയക്കെതിരായ മത്സരത്തിലാണ് ഏഴ് റണ്‍സെന്ന ഒറ്റയക്കത്തില്‍ ഐവറി കോസ്റ്റ് ബാറ്റര്‍മാര്‍ പുറത്തായത്. ടി-ട്വന്റി ലോകകപ്പിന്റെ ആഫ്രിക്കന്‍ സബ് റീജിയനിലെ ഗ്രൂപ്പ് സി യോഗ്യതാമത്സരത്തിലാണ് നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ് പിറന്നത്. നൈജീരിയ മുന്നോട്ട് വെച്ച 272 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐവറി കോസ്റ്റിന്റെ താരങ്ങള്‍ ഒന്നൊന്നായി പവലിയനിലേക്ക് റൂട്ട് മാർച്ചു നടത്തുകയായിരുന്നു. നാല് റണ്‍സെടുത്ത ഔട്ടാര മുഹമ്മദാണ് ഐവറി കോസ്റ്റിന്റെ ‘ടോപ്പ് സ്‌കോറര്‍’. മൂന്ന് താരങ്ങള്‍ ഓരോ റണ്‍സ് വീതം എടുത്ത ഇന്നിങ്സില്‍ ഏഴ് താരങ്ങളാണ് പൂജ്യത്തിനു പുറത്തായത്. വെറും 7.3 ഓവറിലാണ് ഏഴ് റണ്‍സ് മാത്രമെടുത്ത് ഐവറി കോസ്റ്റ് ടീം ഓള്‍ ഔട്ടായത്.
VIDEO -ഏഴ് ഓവറിൽ ഏഴു റൺസിന് എല്ലാവരും പുറത്ത്: നാണക്കേടിന്റെ റെക്കോര്‍ഡുമായി ഐവറി കോസ്റ്റ്
26 November 2024