• inner_social
  • inner_social
  • inner_social

വയലൻസ്, വയലൻസ്, വയലൻസ്; ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ

മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണവുമായെത്തുന്ന ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ ത്രസിപ്പിക്കുന്ന ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നടന്‍ ജഗദീഷിന്റേയും മാരക അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും ടീസര്‍ സൂചന നല്‍കുന്നു.

സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്.സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. കെജിഎഫ്, സലാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിര്‍വഹിക്കുന്നത്. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സുനില്‍ ദാസ്.